ബെംഗളൂരു: അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ഹാസൻ എംപി പ്രജ്വല് രേവണ്ണയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് പോസ്റ്റർ പതിപ്പിച്ച രാജ്യ ജനതാ പാർട്ടി (ആര്‍.ജെ.പി.) നേതാവ് കസ്റ്റഡിയിൽ. എൻ. നാഗേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രജ്വൽ രേവണ്ണയുടെ ലൊക്കേഷനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ശിവാനന്ദ സർക്കിൾ, റെയിൽവേ പാരലൽ റോഡ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, പോലീസ് ഉടൻ ഇടപെട്ട് പോസ്റ്ററുകൾ നീക്കം ചെയ്തു.
കേസിൽ ഔദ്യോഗികമായി ഇതുവരെ പ്രതിഫലം പ്രഖ്യാപിച്ചിട്ടില്ല. മുൻകൂർ അനുമതിയില്ലാതെ പാർട്ടിക്കൊ മറ്റ് വ്യക്തികൾക്കോ ഇത്തരം കേസുകളിൽ പ്രതിഫലം വാഗ്ദാനം ചെയ്യാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രജ്വൽ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിജീവിതയെ തട്ടികൊണ്ടുപോയ പരാതിയിൽ പ്രജ്വലിന്റെ പിതാവ് എച്ച്. ഡി. രേവണ്ണയെ ഈ മാസം ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…