ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പെൺസുഹൃത്തിന് നോട്ടീസ് അയച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). പ്രജ്വൽ രേവണ്ണയെ ഒളിവിൽ പോകാൻ പെൺസുഹൃത്ത് സഹായിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അശ്ലീല വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ ഏപ്രിൽ 27ന് പ്രജ്വൽ രേവണ്ണ വിദേശത്തേക്ക് കടന്നിരുന്നു. നേരത്തെ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കും പിന്നീട് യുഎഇയിലെ ദുബായിലേക്കും ഇയാൾ പോയെന്നാണ് കരുതുന്നത്. ഏകദേശം 34 ദിവസത്തോളം ജർമ്മനിയിലായിരുന്ന പ്രജ്വൽ മെയ് 31നാണ് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടിയിലാകുന്നത്.
ഇത്രയും ദിവസം ഒളിച്ചുതാമസിക്കാനും, മറ്റ് വിവരങ്ങൾ അറിയാനും വേണ്ട സഹായങ്ങൾ ചെയ്തിരുന്നത് ബെംഗളൂരുവിലെ പെൺസുഹൃത്താണെന്ന് പ്രജ്വൽ രേവണ്ണ എസ്ഐടിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരായി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ടാണ് എസ്ഐടി ഉദ്യോഗസ്ഥർ പ്രജ്വലിൻ്റെ വനിതാ സുഹൃത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
TAGS: KARNATAKA| PRAJWAL REVANNA| CRIME
SUMMARY: sit team serves notice to femal friend of prajwal revanna
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…