ഹൈദരാബാദ്: വാലന്റൈൻസ് ദിനത്തില്‍ പ്രണയാഭ്യാർഥന നിരസിച്ചതില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. 23 വയസ്സുള്ള ആന്ധ്രാപ്രദേശിലെ പേരമ്പള്ളി സ്വദേശിനി ഗൗതമിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതര പരുക്കേറ്റ ഗൗതമി നിലവില്‍ ചികിത്സയിലാണ്. പ്രതിയായ ഗണേഷിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
ഗൗതമിയെ കൊല്ലാൻ പ്രതി വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നതായി പോലീസ് പറഞ്ഞു. മറ്റൊരു യുവാവുമായി വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു ഗൗതമി. ഏപ്രില്‍ 29 നായിരുന്നു ഗൗതമിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഗൗതമിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു. ഗണഷിന്റെ പ്രണയം ഗൗതമി തുടക്കത്തിലേ തന്നെ നിരസിച്ചിരുന്നു. ഇത് ഗണേഷിനെ പ്രകോപിപ്പിച്ചു.
തുടർന്ന് ഇന്ന് ഗൗതമിയുടെ മാതാപിതാക്കള്‍ പുറത്തുപോയ പോയ സമയം നോക്കി പ്രതി ഗൗതമിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഗൗതമിയുമായി വാക്ക് തർക്കത്തില്‍ ഏർപ്പെടുകയും കത്തി കൊണ്ട് കുത്തി വീഴ്ത്തുകയുമായിരുന്നു. തുടർന്ന് കയ്യില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ എത്തി പെണ്‍കൂട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
TAGS : CRIME
SUMMARY : Acid attack on woman on Valentine’s Day after rejected love proposal
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…