പ്രതികൂല കാലാവസ്ഥ; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: പ്രതികൂല കാലാവസ്ഥ കാരണം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന രണ്ടു വിമാനങ്ങൾ ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കി. ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം 6ഇ6486, ഹൈദരാബാദ്-ചെന്നൈ റൂട്ടിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയാണ് അടിയന്തിരമായി ബെംഗളൂരുവിൽ ലാൻഡ് ചെയ്തത്.

ഇൻഡിഗോ വിമാനം രാത്രി 8.15നും, എയർ ഇന്ത്യ വിമാനം രാത്രി 9.05നും ചെന്നൈയിൽ എത്തേണ്ടതായിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതോടെ ഇരുവിമാനങ്ങൾക്കും മുമ്പോട്ട് പോകാൻ സാധിക്കാതെ വരികയായിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ പിന്നീട് വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചു.

TAGS: BENGALURU | CHENNAI
SUMMARY: Severe weather forces diversion of Chennai-bound flights to Bengaluru

 

Savre Digital

Recent Posts

ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ വിന്യസിക്കാന്‍ ആമസോണ്‍

കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…

26 minutes ago

കര്‍ണാടകയില്‍ നാളെ ഇടി മിന്നലോടു കൂടിയ മഴ

ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…

53 minutes ago

ബെംഗളൂരു – മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…

1 hour ago

സാമ്പത്തിക പരിമിതി; ഗ്രേറ്റര്‍ മൈസൂരു പദ്ധതി നടപ്പിലാക്കില്ല

ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…

2 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കൊല്ലം തേവലക്കര അരിനെല്ലൂർ കുമ്പഴ ഡോ. കെ സി ജോണിന്റെ ഭാര്യ ഡോ. ലളിത ഉമ്മൻ (71) ബെംഗളൂരുവിൽ…

2 hours ago

മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ പിഞ്ചുകുഞ്ഞിനെ തട്ടികൊണ്ടുപോയി; മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് കണ്ടെത്തി

ബെംഗളൂരു: മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ തട്ടികൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുഞ്ഞിനെ…

2 hours ago