Categories: KARNATAKATOP NEWS

പ്രതിദിനം ഒരു കോടി ലിറ്റർ പാൽ സംഭരണം; റെക്കോർഡ് നേട്ടവുമായി കെഎംഎഫ്

ബെംഗളൂരു: കർഷകരിൽ നിന്ന് പ്രതിദിനം ഒരു കോടി ലിറ്റർ പാൽ സംഭരിച്ച് റെക്കോർഡ് നേട്ടവുമായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം 15 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിദിന ഉല്‍പാദനം ഒരു കോടി ലീറ്റർ എത്തിയതിൽ അഭിമാനമുള്ളതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കർണാടകയിൽ പ്രതിദിനം 90 ലക്ഷം ലിറ്ററായിരുന്നു പാൽ ഉൽപ്പാദനം. നിലവിൽ കെഎംഎഫിന് പ്രതിദിനം ഒരു കോടി ലിറ്റർ പാലാണ് ലഭിക്കുന്നത്. ഇത് കെഎംഎഫിൻ്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ക്ഷീരസംഘങ്ങളുടെ ഭരണം പാല് യൂണിയനുകളെ ഏൽപ്പിച്ചത് സിദ്ധരാമയ്യയായിരുന്നു. സംസ്ഥാനത്ത് ഇപ്പോൾ 15 പാൽ യൂണിയനുകളും 15 മദർ ഡയറികളും 16,000 ക്ഷീരകർഷക സംഘങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാൽ സംഭരണം വർധിച്ചതിനാൽ നന്ദിനിയുടെ ഒരു ലിറ്റർ പാൽ പാക്കറ്റുകളിലെ പാലിൻ്റെ അളവ് 50 മില്ലി ലിറ്റർ വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പാൽ ഉൽപാദനം വർധിച്ചതിനാൽ പാക്കറ്റുകളിലെ പാലിൻ്റെ അളവ് വർദ്ധിപ്പിച്ചു. നിലവിൽ നന്ദിനി പാലിന് വില ലിറ്ററിന് 2 രൂപ വീതം വർധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാല്‍ വില ലീറ്ററിന് 3 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ പാലിനു കുറഞ്ഞ വില ഈടാക്കുന്നത് കര്‍ണാടക മില്‍ക് ഫെഡറേഷനാണ്.

TAGS: BENGALURU UPDATES | MILK | KMF
SUMMARY: KMF achieves milestone of procurement of one crore litres of milk a day

Savre Digital

Recent Posts

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…

15 minutes ago

നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…

1 hour ago

കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായതിനു പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…

1 hour ago

ഇഡി റെയ്ഡ്; ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ് ഫോമായ സാറ എഫ്​എക്​സിന്റെ 3.9 കോടി മരവിപ്പിച്ചു

കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)​ റെയ്ഡ്. വിവിധ…

2 hours ago

ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…

2 hours ago

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

3 hours ago