സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാള്‍. അജിത് പവാർ പക്ഷ എൻസിപി നേതാവാണ് സിർവാള്‍. ഒരും എംപിയും മൂന്ന് എംഎല്‍എമാരും അദ്ദേഹത്തിനൊപ്പം ചാടിയിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ കെട്ടിടത്തിന് താഴെ സുരക്ഷാ വല സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വീണതിനാല്‍ ആർക്കും പരിക്കില്ല.
സംവരണവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നതിനിടെയാണ് ഇവര്‍ താഴേക്ക് ചാടിയത്. പട്ടികവര്‍ഗ സംവരണ വിഭാഗത്തില്‍ ദംഗര്‍ സമുദായത്തെ ഉള്‍പ്പെടുത്തിയതിനെതിരേ വിവിധ ആദിവാസി വിഭാഗങ്ങള്‍ നിയമസഭാ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഡെപ്യൂട്ടി സ്പീക്കര്‍ എടുത്ത് ചാടിയത്.
എൻസിപിയുടെ കിരണ്‍ ലഹാമേറ്റ്, ബിവിഎമ്മിന്റെ രാജേഷ് പാട്ടീല്‍, കോണ്‍ഗ്രസിൻ്റെ ഹിരാമൻ ഖോസ്കർ, ബിജെപിയുടെ ഹേമന്ത് സാവ്ര എന്നിവരാണ് സിർവാളിനൊപ്പം ഉണ്ടായിരുന്നത്. സംവരംണവുമായി ബന്ധപ്പെട്ട് എംഎല്‍എമാരുടെ ആവശ്യങ്ങോട് സർക്കാർ പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റിനു പുറത്ത് സിർവാളിൻ്റെ നേതൃത്തത്തില്‍ ഉപരോധം നടത്തിയിരുന്നു.
സംസ്ഥാനത്തെ ധൻഗർ സമുദായം നിലവില്‍ ഒ.ബി.സി വിഭാഗത്തിലാണ്. എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും സമുദായത്തിലെ ചില അംഗങ്ങള്‍ പ്രക്ഷോഭം നടത്തിവരികയാണ്. കെട്ടിടത്തില്‍ നിന്നു ചാടുന്ന ഡെപ്യൂട്ടി സ്പീക്കറുടെയും അനുയായികളുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വലയില്‍ വീണ ഇവർ ഫയർഫോഴ്സ് ജീവനക്കാരുടെ സഹായത്തോടെ തിരികെ കയറുന്നതു വീഡിയോയില്‍ കാണാം.
TAGS : MAHARASHTRA | DEPUTY SPEAKER
SUMMARY : Maharashtra Deputy Speaker jumps down from Secretariat during protest; Video
ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു.…
ഇടുക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…
ന്യൂഡൽഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിലായി. റഫിജുൽ അലി (ബോംഗൈഗാവ്),…
ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…