ബെംഗളൂരു: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ 19-ാം പ്രതി റിയാസ് യൂസഫ് ഹാരള്ളിയെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.
കേസിലെ പ്രതിയായ അബ്ദുൾ റഹ്‌മാന്റെ നിർദ്ദേശ പ്രകാരമാണ് റിയാസ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഒരു മാസം മുമ്പ് കേസിലെ മറ്റുപ്രതികളായ മുസ്തഫ പൈച്ചാർ, മൻസൂർ പാഷ എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സകലേഷ്പുരയിൽ മൻസൂർ പാഷക്കൊപ്പം ഒളിവിൽ താമസിക്കാനുള്ള സംവിധാനവും മുസ്തഫാ പൈച്ചാർ ഒരുക്കിയിരുന്നതായി എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.
2022 ജൂൺ 26നായിരുന്നു പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ദക്ഷിണ കന്നഡയിലെ ബെല്ലാരി ഗ്രാമത്തിൽ വച്ചായിരുന്നു ആക്രമണം. കൊലയ്‌ക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് അന്വേഷണ സംഘം പിന്നീട് കണ്ടെത്തിയിരുന്നു.
TAGS: KARNATAKA, CRIME
KEYWORDS: One more arrested in praveen nettaru murder case
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…