പ്രവീൺ നെട്ടാരു വധക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ബെംഗളൂരു: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ 19-ാം പ്രതി റിയാസ് യൂസഫ് ഹാരള്ളിയെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.

കേസിലെ പ്രതിയായ അബ്ദുൾ റഹ്‌മാന്റെ നിർദ്ദേശ പ്രകാരമാണ് റിയാസ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഒരു മാസം മുമ്പ് കേസിലെ മറ്റുപ്രതികളായ മുസ്തഫ പൈച്ചാർ, മൻസൂർ പാഷ എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സകലേഷ്പുരയിൽ മൻസൂർ പാഷക്കൊപ്പം ഒളിവിൽ താമസിക്കാനുള്ള സംവിധാനവും മുസ്തഫാ പൈച്ചാർ ഒരുക്കിയിരുന്നതായി എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.

2022 ജൂൺ 26നായിരുന്നു പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ദക്ഷിണ കന്നഡയിലെ ബെല്ലാരി ഗ്രാമത്തിൽ വച്ചായിരുന്നു ആക്രമണം. കൊലയ്‌ക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് അന്വേഷണ സംഘം പിന്നീട് കണ്ടെത്തിയിരുന്നു.

TAGS: KARNATAKA, CRIME
KEYWORDS: One more arrested in praveen nettaru murder case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദീപാവലി ആഘോഷങ്ങൾക്കിടെ അപകടങ്ങൾ; ബെംഗളൂരുവിൽ 32 പേർക്ക് പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ ബെംഗളൂരുവിൽ 32 പേർക്ക്...

യമനിൽ രണ്ടാഴ്‌ചയായി കുടുങ്ങിയ 19 ഇന്ത്യൻ നാവികരെ മോചിപ്പിച്ചു

ന്യൂഡൽഹി: യമനിലെ ഹുദൈദ, സന എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി കുടുങ്ങിക്കിടന്ന 19 ഇന്ത്യൻ...

ബെംഗളൂരു കൂട്ടക്കൊലക്കേസ്: മൈസൂരു ചാമുണ്ഡികുന്നിന് സമീപം രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് മൃതദേഹങ്ങൾ...

ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ നീ​ക്കം: നെതന്യാഹുവിൻ്റെ പിന്തുണ സ്വീകരിക്കാൻ തയ്യാറെന്ന് ഗാ​ദി ഐ​സ​ൻ​കോ​ട്ട്

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ...

പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ ഇന്ന് മുതല്‍ പരിശോധന

തിരുവനന്തപുരം: പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പരിശോധന....

ഈജിപ്തില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് അപകടം; 7 പേർക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരുക്ക്

കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോക്ക് തെക്കുഭാഗത്ത് ഞായറാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച്...

പാൽ ഉത്പന്നങ്ങൾ, ബസ് നിരക്ക് വർധന; നവംബർ 11-ന് ഫ്രീഡം പാർക്കിൽ ബി.ജെ.പി പ്രതിഷേധം

ബെംഗളൂരു: സംസ്ഥാനത്തെ പാൽ, തൈര്, നെയ്യ് എന്നിവയുടെ വിലവർധനയ്ക്കും ബസ് യാത്രാനിരക്ക് വർധനയ്ക്കുമെതിരെ...

കെആർഎസ് അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു; വേനൽക്കാല ജലലഭ്യതയിൽ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന ജലസംഭരണികളിലൊന്നായ കൃഷ്ണരാജ സാഗർ അണക്കെട്ടിലെ ജലസംഭരണം കുറഞ്ഞത്...

Related Articles

Popular Categories