കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട കേസ് കോടതി ജൂണ്‍ 11ലേക്ക് മാറ്റിവെച്ചു. പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ പന്തീരാങ്കാവ് സ്വദേശിയായ കെ കെ ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട കേസാണ് കുന്നമംഗലം കോടതി ജൂണ്‍ 11ലേക്ക് മാറ്റിവച്ചത്.
അഭിഭാഷകർ മുഖേന കേസില്‍ പ്രതി ചേർക്കപ്പെട്ട രണ്ട് ഡോക്ടർമാരും 2 നേഴ്സുമാരും സമർപ്പിച്ച അവധി അപേക്ഷ പരിഗണിച്ചുകൊണ്ടാണ് കേസ് ജൂണ്‍ 11 ലേക്ക് കോടതി മാറ്റിവച്ചത്. കഴിഞ്ഞ ഡിസംബറില്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സമൻസ് കോടതി പ്രതികള്‍ക്ക് അയച്ചിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2017 നവംബർ 30ന് നടന്ന ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്‌ക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയത് എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
മെഡിക്കല്‍ കോളേജ് എസ് പിയായിരുന്ന കെ സുദർശനൻ മെഡിക്കല്‍ നെഗ്ലിജൻസ് ആക്‌ട് പ്രകാരം എടുത്ത കേസില്‍ അന്വേഷണം നടത്തുകയും പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
The post പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക തുടങ്ങിയ സംഭവം; കേസ് ജൂണ്‍ 11ലേക്ക് മാറ്റി കോടതി appeared first on News Bengaluru.
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…