കൊച്ചി: കുറുപ്പംപടിയില്‍ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ ആണ്‍സുഹൃത്ത് പീഡിപ്പിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുക്കും. പീഡനത്തെപ്പറ്റി കുട്ടികളുടെ അമ്മയ്‌ക്ക് അറിയാമായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി വീണ്ടും എടുക്കുകയാണ് പോലീസ്.
മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയ്‌ക്കെതിരെ പുതിയ കേസെടുക്കും. പീഡനം അറിഞ്ഞിട്ടും ഇത് മറച്ചുവച്ചതിനാകും കേസെടുക്കുക. ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തി. പെരുമ്പാവൂർ മജിസ്‌ട്രേറ്റിന് മുന്നിലാണ് കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തും ടാക്‌സി ഡ്രൈവറുമായ അയ്യമ്പുഴ സ്വദേശി ധനേഷിനെ ഇന്നലെയാണ് കുറുപ്പുംപടി പോലീസ് അറസ്റ്റ് ചെയ്‌തത്.
പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാൻ കാരണമായത്. ധനേഷ് റിമാൻഡിലാണ്. പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍റ്റർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് ഇവരുടെ അമ്മയുമായി പ്രതി ബന്ധമുണ്ടാക്കിയത്. രണ്ടാനച്ഛൻ ആയിട്ടാണ് കുട്ടികള്‍ ധനേഷിനെ കണ്ടിരുന്നത്. ഈ സ്വാതന്ത്ര്യം മുതലെടുത്താണ് പെണ്‍കുട്ടികളെ പ്രതി ദുരുപയോഗം ചെയ്‌തത്.
നിരന്തരം വീട്ടില്‍ വന്നിരുന്ന ഇയാള്‍ രണ്ട് വർഷത്തോളം കുട്ടികളെ ചൂഷണം ചെയ്‌തുവെന്നാണ് പോലീസ് കണ്ടെത്തിയത്. മൂത്ത പെണ്‍കുട്ടി ‘ഞങ്ങളുടെ അച്ഛന് നിന്നെ കാണണം, വീട്ടിലേക്ക് വരണമെന്ന്’ പറഞ്ഞ് സുഹൃത്തിന് കത്ത് നല്‍കി. ഇത് ആ പെണ്‍കുട്ടിയുടെ അമ്മ കണ്ടതോടെ സംശയം തോന്നി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൂത്ത പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തായത്.
TAGS : LATEST NEWS
SUMMARY : Minor girl molestation case; Case to be filed against mother
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…
ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…
തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…