ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കായിക കോച്ചിനെതിരെ കേസ്. മാണ്ഡ്യ പാണ്ഡവപുര താലൂക്കിലെ യോഗേഷ് ആണ് പ്രതി. താലൂക്കിലെ സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥിനികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. സംഭവം പുറത്ത് പറഞ്ഞാൽ പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇരയായ നാല് പെൺകുട്ടികളുടെ രക്ഷിതാക്കൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കത്തെഴുതുകയും പ്രതി യോഗേഷിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ശിശു സംരക്ഷണ ഓഫീസർ കത്ത് പോലീസിന് കൈമാറുകയായിരുന്നു. കത്തിൻ്റെ അടിസ്ഥാനത്തിൽ ശിശുസംരക്ഷണ സമിതി ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി മറ്റ് പെൺകുട്ടികളുമായി സംസാരിച്ചു.
പരാതിക്കാരെ കൂടാതെ മറ്റ് പെൺകുട്ടികളെയും യോഗേഷ് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പിന്നീട് കണ്ടെത്തി. അതേസമയം യോഗേഷ് അംഗീകൃത കായിക കോച്ച് അല്ലെന്നും, സ്കൂളിലെ മുൻ വിദ്യാർഥി ആണെന്നും സ്കൂൾ അധികൃതർ വെളിപ്പെടുത്തി. യോഗേഷിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
TAGS: KARNATAKA | POCSO CASE
SUMMARY: Sports trainer booked on charges of assaulting minors
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…