Categories: NATIONALTOP NEWS

പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന നാളെ പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടില്‍ 2024ല്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് ജയം. ഭൂരിപക്ഷത്തില്‍ പാതിയും സമ്മാനിച്ചത് മലപ്പുറത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ്. വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് മണ്ഡലങ്ങളിലായി 2,02,612 വോട്ടാണ് പ്രിയങ്കാഗാന്ധിക്ക് കിട്ടിയ ഭൂരിപക്ഷം. വണ്ടൂര്‍ 73,276, നിലമ്പൂര്‍ 65,132, ഏറനാട് 64,204 എന്നിങ്ങനെയാണ് ഭൂരിപക്ഷക്കണക്ക്.

അതേസമയം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം ആകും. ഈ മാസം 25 മുതല്‍ ഡിസംബർ 20 വരെയാണ് പാർലമെന്റ് സമ്മേളനം. ഭരണഘടനാ രൂപവത്കരിച്ചതിന്റെ 75-ാം വാർഷികം പ്രമാണിച്ച്‌ 26-ന് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം ചേരും. സർക്കാരിന്റെ നിയമനിർമാണ അജൻഡകളെക്കുറിച്ചും ചർച്ചചെയ്യാൻ പോകുന്ന മറ്റ് വിഷയങ്ങളെ സംബന്ധിച്ചും പ്രതിപക്ഷത്തെ മുൻകൂട്ടി അറിയിക്കുന്നതിന്റെ ഭാഗമായാണ് സംയുക്തസമ്മേളനം.

TAGS : PRIYANKA GANDHI | OATH
SUMMARY : Priyanka Gandhi will take oath on Monday

Savre Digital

Recent Posts

ലിയാൻഡർ പേസിൻ്റെ പിതാവ് ഇതിഹാസ ഹോക്കി താരം വെസ് പേസ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…

4 hours ago

ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആ​ഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…

4 hours ago

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി, വിനയനും സജി നന്ത്യാട്ടും സാന്ദ്ര തോമസും തോറ്റു

കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…

5 hours ago

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 40 കടന്നു, മരിച്ചവരില്‍ സിഐഎസ്എഫ് ജവാന്‍മാരും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ‌ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ‌ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…

5 hours ago

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…

6 hours ago

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; നാലു പേർക്ക് കീർത്തിചക്ര,​ 15 പേർക്ക് വീർ ചക്ര

ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…

7 hours ago