ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി യശ്വന്ത്പുര സ്റ്റേഷനിലെ 2, 3, 4, 5 പ്ലാറ്റ്‌ഫോമുകൾ താൽകാലികമായി അടച്ചിടുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു.
ട്രെയിൻ നമ്പർ 06576 തുമകുരു-കെഎസ്ആർ ബെംഗളൂരു, 06575 കെഎസ്ആർ ബെംഗളൂരു-തുമകുരു ട്രെയിനുകൾ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 19 വരെ റദ്ദാക്കും. ട്രെയിൻ നമ്പർ 12735 സെക്കന്തരാബാദ്-യശ്വന്ത്പുര എക്സ്പ്രസ് ഓഗസ്റ്റ് 21, 23, 25, 28, 30, സെപ്റ്റംബർ 1, 4, 6, 8, 11, 13, 15, 18 തീയതികളിൽ റദ്ദാക്കും. ട്രെയിൻ നമ്പർ 12736 യശ്വന്ത്പുര-സെക്കന്ദരാബാദ് എക്സ്പ്രസ് ഓഗസ്റ്റ് 22, 24, 26, 29, 31, സെപ്റ്റംബർ 2, 5, 7, 9, 12, 14, 16, 19 തീയതികളിൽ റദ്ദാക്കും. ട്രെയിൻ നമ്പർ 12257 യശ്വന്ത്പുര-കൊച്ചുവേളി സർവീസ് ഓഗസ്റ്റ് 22, 25, 27, 29, സെപ്റ്റംബർ 1, 3, 5, 8, 10, 12, 15, 17 തീയതികളിൽ റദ്ദാക്കും. ട്രെയിൻ നമ്പർ 12258 കൊച്ചുവേളി-യശ്വന്ത്പുര സർവീസ് ഓഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബർ 2, 4, 6, 9, 11, 13, 16, 18 തീയതികളിൽ റദ്ദാക്കും.
ഇതിന് പുറമെ 24 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും എട്ട് ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്നും എസ്‌ഡബ്ല്യുആർ അറിയിച്ചു.
TAGS: BENGALURU | TRAIN CANCELLED
SUMMARY: Trains to be cancelled due to work in Bengaluru’s Yeshwantpur
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…