ഫുഡ് ഡെലിവറി കമ്പനികളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ വീണ്ടും വർധിപ്പിച്ചു. 20 ശതമാനം വർധനയാണ് കൊണ്ടുവന്നത്. ഇതോടെ ഒരു ഓര്‍ഡറിന് പ്ലാറ്റ്ഫോം ഫീസ് അഞ്ച് രൂപയില്‍ നിന്നും ആറ് രൂപയായി.
രാജ്യത്തുടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു. നിലവിൽ ബെംഗളൂരു, ഡൽഹി തുടങ്ങിയ പ്രധാന വിപണികളിൽ ഒരു ഓർഡറിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീയാണ് ആറ് രൂപയായി ഉയർത്തിയത്.
ഡെലിവറി ഫീക്കും ജിഎസ്ടിക്കും പുറമേയാണ് പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ ഈടാക്കാന്‍ തുടങ്ങിയത്. രണ്ടു രൂപയില്‍ തുടങ്ങിയ ഫീ പിന്നീട് മൂന്നായി ഉയര്‍ത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇത് അഞ്ചു രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും വർധന കൊണ്ടുവന്നിരിക്കുന്നത്.
ജനുവരിയിൽ, തെരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി സ്വിഗ്ഗി 10 രൂപ പ്ലാറ്റ്ഫോം ഫീസ് പ്രദർശിപ്പിച്ചിരുന്നു. അക്കാലത്ത് സാധാരണ ഈടാക്കിയിരുന്നത് മൂന്ന് രൂപയായിരുന്നു. എന്നാൽ 10 രൂപ ഫീ കാണിച്ചിരുനെങ്കിലും യഥാർത്ഥത്തിൽ ഉപയോക്താക്കളിൽ നിന്ന് ഇത് ഈടാക്കിയിരുന്നില്ല. ചെക്ക്ഔട്ട് സമയത്ത് ഉയർന്ന ഫീസ് കാണിക്കുകയും പിന്നീട് ഒരു കിഴിവിന് ശേഷം അഞ്ച് രൂപ ഈടാക്കുകയുമാണ് ചെയ്തിരുന്നത്.
TAGS: NATIONAL | SWIGGY | ZOMATO
SUMMARY: Swiggy and zomato hikes platform fee
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…