ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഗോവ എഫ്.സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽവി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ മങ്ങി. ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയുടെ ആദ്യം തന്നെ ഗോവ ലീഡ് നേടി. 46-ാം മിനിറ്റില്‍ ഐക്കര്‍ ഗുവറോറ്റേക്‌സ്‌നയിലൂടെയായിരുന്നു ഗോവ ഗോൾ നേടിയത്.
73-ാം മിനിറ്റില്‍ മുഹമ്മദ് യാസിറിലൂടെയായിരുന്നു ഗോവയുടെ രണ്ടാം ഗോൾ. മത്സരത്തിലുടനീളം ഗോവ തന്നെയാണ് ആധിപത്യം പുലർത്തിയത്. ഗോവ ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്ക് ആറുതവണ ഷോട്ടുതിർത്തപ്പോൾ ബ്ലാസ്റ്റേഴ്സ് ഒറ്റത്തവണ മാത്രമാണ് ഷോട്ട് ഉതിർത്തത്. ജാംഷഡ് പൂർ, മുംബൈ സിറ്റി, ഹൈദരാബാദ് എന്നിവർക്കെതിരയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ.
ഗോവ ഏറക്കുറെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചിരുന്നു. 21 മത്സരങ്ങളില്‍നിന്ന് 42 പോയിന്റാണ് ഗോവയ്ക്ക്. അതേസമയം സീസണിലെ 11-ാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഏഴു കളികളിൽ മാത്രമാണ് ജയം കണ്ടെത്താൻ കഴിഞ്ഞത്. 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.
TAGS: SPORTS
SUMMARY: FC Goa keeps title race alive with 2-0 win over Kerala Blasters
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…