ബെംഗളൂരു: പർപ്പിൾ ലൈൻ മെട്രോ ട്രക്കിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. ജ്ഞാനഭാരതി മെട്രോ സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.13ഓടെയാണ് സംഭവം. ബീഹാർ സ്വദേശി സിദ്ധാർത്ഥ് (30) ആണ് ട്രാക്കിലേക്ക് ചാടിയത്.
സ്റ്റേഷൻ കൺട്രോളറും സുരക്ഷ ജീവനക്കാരും ഉടൻ തന്നെ എമർജൻസി ട്രിപ്പ് സിസ്റ്റം (ഇടിഎസ്) പ്രവർത്തനക്ഷമമാക്കി ട്രെയിൻ നിർത്തിയതോടെയാണ് യുവാവിനെ രക്ഷിക്കാൻ സാധിച്ചത്. സിദ്ധാർത്ഥിന് പരുക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം എന്തിനാണ് ട്രാക്കിലേക്ക് ചാടിയതെന്ന് നിലവിൽ വ്യക്തമല്ല. യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പർപ്പിൾ ലൈനിലെ മെട്രോ സർവീസുകൾ കുറച്ചുനേരം തടസ്സപ്പെട്ടു. മൈസൂരു റോഡിനും ജ്ഞാനഭാരതി സ്റ്റേഷനുകൾക്കുമിടയിൽ ഉച്ചയ്ക്ക് 2.13 മുതൽ 2.30 വരെ ട്രെയിൻ സർവീസ് തടസപ്പെട്ടു. സ്ഥിതിഗതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്തതായും ട്രെയിൻ സർവീസ് പുനസ്ഥാപിച്ചതായും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു.
TAGS: BENGALURU | NAMMA METRO
SUMMARY: Youth jumps into metro track, rescued
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണം തടഞ്ഞ് ഡൽഹി പോലീസ്. തെക്കൻ ഡൽഹിയിലെ ഒരു പ്രമുഖ…
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികരെയും ബൈക്കും പാലാ പോലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഈ തീവ്രന്യൂനമർദം 24 മണിക്കൂറിനുള്ളിൽ…
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ കേരളം ചേർന്നത് കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത്…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ…
ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ്…