Categories: NATIONALTOP NEWS

ഫഹദിന്റെ ധൂമവും ഇനി തെലുങ്കില്‍; ഒടിടി റിലീസും പ്രഖ്യാപിച്ചു

ഫഹദ് നായകനായി 2023ല്‍ എത്തിയ ധൂമം ഒടിടിയില്‍ തെലുങ്ക് പതിപ്പ് എത്തുന്നു. ജൂലൈ 11നാണ് ധൂമം സ്‍ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായിക. അഹായിലൂടെയാണ് ധൂമം പ്രദര്‍ശനത്തിന് എത്തുക. ധൂമം തെലുങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് ചിത്രത്തിന്റെ ആരാധകരുടെ പ്രതീക്ഷ.

‘അവിനാശ്’ എന്ന വേഷമായിരുന്നു ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്. മലയാളി നടൻ റോഷൻ മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. സംവിധാനവും തിരക്കഥയും പവൻ കുമാറാണ്. പ്രീത ജയരാമനാണ് ധൂമത്തിന്റെ ഛായാഗ്രാഹണം. പ്രീത ജയരാമൻ ധൂമത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുകയും അച്യുത് കുമാര്‍ വിനീത്, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി പയ്യന്നൂര്‍, ഉമ, സന്തോഷ് കര്‍കി എന്നിവരും പ്രധാന വേഷങ്ങളിലെത്തുകയും പൂര്‍ണിമ രാമസ്വാമി കോസ്റ്റ്യൂം നിര്‍വഹിക്കുകയും ചെയ്‍തപ്പോള്‍ നിര്‍മാണം വിജയ് കിരഗന്ദുറിന്റെ ഹൊംബാള ഫിലിംസിന്റെ ബാനറില്‍ ആണ്.

TAGS : FAHAD FAZIL | FILMS
SUMMARY : Fahad’s Dhoom also in Telugu now; OTT release has also been announced

Savre Digital

Recent Posts

കർണാടകയിൽ കനത്ത മഴ: തീരദേശ, മലനാട് മേഖലകളിൽ രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട്; വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചിക്കമഗളൂരു, ഉത്തര കന്നഡ, കുടക്, ഹാസൻ, കോലാർ ജില്ലകളിൽ ഞായറാഴ്ച…

4 minutes ago

ഡി.കെ. ശിവകുമാർ ഡിസംബറിന് ശേഷം മുഖ്യമന്ത്രിയാകുമെന്ന് പ്രസ്താവന; എംഎൽഎയ്ക്ക് കാരണംകാണിക്കൽ നോട്ടീസ്

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡിസംബറിന് ശേഷം സംസ്ഥാന മുഖ്യമന്ത്രിയാകുമെന്നുപറഞ്ഞ കോൺഗ്രസ് എംഎൽഎയ്ക്ക് പാര്‍ട്ടിയുടെ സംസ്ഥാന അച്ചടക്ക സമിതി കാരണംകാണിക്കൽ…

43 minutes ago

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…

1 hour ago

സൗജന്യ ഓണക്കിറ്റ് 26 മുതൽ

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…

1 hour ago

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…

9 hours ago

പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം പ്രധാനാധ്യാപകന്‍ അടിച്ചു തകർത്തതായി പരാതി

കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…

10 hours ago