ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയില്‍ റിയാക്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു, 18 പേർക്ക് പരുക്കേറ്റു. ഫാർമസ്യൂട്ടിക്കല്‍ കമ്പനിയായ എസ്സിയൻഷ്യയില്‍ ഉച്ചയ്ക്കാണ് സ്‌ഫോടനവും തീപിടുത്തവും ഉണ്ടായത്. അചുതപുരം പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവം. പരുക്കേറ്റവരെ ചികിത്സയ്ക്കായി എൻ.ടി.ആർ ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് തൊഴിലാളികള്‍ പൊള്ളലേറ്റ് മരിച്ചതായി അചുതപുരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശമാകെ കനത്ത പുകപടലമായതിനാല്‍ രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നതായി അധികൃതർ പറഞ്ഞു. 1,000ത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനി പ്രദേശത്തെ ഏറ്റവും വലിയ ഫാർമ കമ്പനികളിലൊന്നാണ്. അചുതപുരം സെസിലെ മൂന്നാമത്തെ റിയാക്ടർ പൊട്ടിത്തെറിയാണിത്. ജൂലൈ 17ന് വസന്ത കെമിക്കല്‍സിലുണ്ടായ സ്ഫോടനത്തില്‍ 44കാരനായ തൊഴിലാളി മരിച്ചിരുന്നു.
TAGS : ANDRA PRADESH | BLAST
SUMMARY : Explosion at Pharma Company; 2 people died
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…