ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റ് കരയോട് അടുക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ചെന്നൈ സന്ദർശനം മാറ്റിവച്ചു. തിരുവാരൂരിൽ കേന്ദ്ര സർവ്വകലാശാലയുടെ 9-ാമത് ബിരുദദാന ചടങ്ങിന്റെ ഭാഗമായുള്ള പരിപാടികളാണ് മാറ്റിവച്ചത്. തമിഴ്നാട്ടിൽ കടുത്ത ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച സാഹചര്യത്തിൽ 13 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്.
ചെന്നൈ, ട്രിച്ചി, തൂത്തുക്കുടി, മധുര, തിരുപ്പതി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. കോയമ്പത്തൂർ, ഹൈദരാബാദ്, ഭുവനേശ്വർ, ബെംഗളൂരു, പൂനെ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന അഞ്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പുകളെ തുടർന്ന് 2,299 ദുരിതാശ്വാസ ക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.
TAGS: FENGAL CYCLONE
SUMMARY: President Murmu cancels visit to Chennai amid Fengal cyclone
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…