ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ് ഫെയ്മ കര്‍ണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം നാളെ വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗര്‍ 100 ഫീറ്റ് റോഡിലുള്ള ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ബെംഗളൂരു സെന്‍ട്രല്‍ എം പി, പി സി മോഹന്‍ വിഷു കൈനീട്ടം ഉദ്ഘാടനം ചെയ്യും. ഫെയ്മ കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് റജികുമാര്‍ അധ്യക്ഷത വഹിക്കും.
വൈറ്റ് ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ ബാബു, ചെന്നൈ കല്‍പക പാക്കേജിങ് എം ഡി കല്‍പക ഗോപാലന്‍, കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ്, നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി,എന്‍ ആര്‍ കെ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത്, ലോക കേരള സഭാംഗങ്ങള്‍, മലയാളി സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.
കലാപരിപാടികള്‍, വിഷു കൈനീട്ടം, കരോക്കെ ഗാനമേള, അത്താഴം എന്നിവ നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും വിഷു കൈനീട്ടം നല്‍കുമെന്ന് സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ ബി അനില്‍ കുമാര്‍, രക്ഷധികാരി പി ജി ഡേവിഡ്, വി സോമനാഥന്‍ എന്നിവര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് 9845222688, 9845015527.
<BR>
TAGS : FAIMA
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില്‍ പോലീസ് പരിശോധന…
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…