Categories: ASSOCIATION NEWS

ഫെയ്മ ക്രിസ്മസ് പുല്‍ക്കൂട് മത്സരം

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍സ് – ഫെയ്മ കര്‍ണാടക സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നു. ഗുഡ് ഷെപേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ ആയുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ വീടുകളില്‍ ഒരുക്കിയ (മാത്രം) പുല്‍ക്കൂടിന്റെ വീഡിയോ മത്സരാര്‍ഥികളോട് കൂടെ ഉള്ളവ അയക്കണം. കര്‍ണാടകയില്‍ എവിടെ ഒരുക്കിയ പുല്‍ക്കൂടുകളും മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്. ഒപ്പം ലൊക്കേഷന്‍, ഫോട്ടോ എന്നിവയും അയക്കണം. അവസാന തിയ്യതി ഡിസംബര്‍ 25.

ഒന്നാം സമ്മാനം അയ്യായിരം രൂപയും രണ്ടാം സമ്മാനം മൂവായിരം രൂപയും, മൂന്നാം സമ്മാനം രണ്ടായിരം രൂപയും, മൂന്ന് ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുമെന്ന് ഫെയ്മ കര്‍ണാടക പ്രഡിഡന്റ് റജികുമാര്‍, സെക്രട്ടറി ജെയ്‌ജോ ജോസഫ് എന്നിവര്‍ അറിയിച്ചു.

വിഡിയോ, ലൊക്കേഷന്‍ , ഫോട്ടോ എന്നിവ whatsaap +91 88848 40022 അയക്കേണ്ടതാണ്.
<br>
TAGS : FAIMA

Savre Digital

Recent Posts

റെയിൽവേയുടെ പുതുവത്സര സമ്മാനം; വിവിധ ട്രെയിനുകളുടെ യാത്ര സമയം കുറച്ചു

തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…

33 minutes ago

‘പോറ്റി ആദ്യം കേറിയത് സോണിയാഗാന്ധിയുടെ വീട്ടിൽ’, മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…

52 minutes ago

പിഎസ്‍സി: വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…

1 hour ago

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…

2 hours ago

വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…

2 hours ago

ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…

3 hours ago