ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലാറ്റിനു തീപിടിച്ച് നാല് വയസുകാരൻ വെന്തുമരിച്ചു. സുൽത്താൻപാളയയിലെ ബഹുനില കെട്ടിടത്തിൻ്റെ അഞ്ചാം നിലയിലുള്ള ഫ്ലാറ്റിലാണ് തീപിടിച്ചത്. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പുരൺ കണ്ടക്കിൻ്റെയും വീട്ടുജോലിക്കാരിയായ ലക്ഷ്മിയുടെയും മകൻ അനുപ് ആണ് മരിച്ചത്. തീപിടുത്തം ഉണ്ടായ സമയത്ത് മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. കുട്ടി ഉറങ്ങുകയായിരുന്നതിനാൽ തീപിടിച്ചത് അറിഞ്ഞില്ല.
കുടുംബത്തിന് താഴത്തെ നിലയിൽ ഒരു ചെറിയ മുറിയും അഞ്ചാം നിലയിൽ ഒരു താൽക്കാലിക മുറിയും നൽകിയിരുന്നു. ദമ്പതികൾ അനുപിനെ അഞ്ചാം നിലയിലെ മുറിയിൽ കിടത്തി വാതിൽ പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിയിലെ വസ്ത്രങ്ങൾ, കിടക്ക, പുതപ്പ്, വീട്ടുപകരണങ്ങൾ എന്നിവയടക്കം കത്തിനശിച്ചു.
അഞ്ചാം നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തുള്ളവരാണ് ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചത്. പോലീസും ഫയർ ഫോഴ്‌സും ചേർന്ന് കുട്ടിയെ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
The post ഫ്ലാറ്റിനു തീപിടിച്ച് നാല് വയസുകാരൻ വെന്തുമരിച്ചു appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: കര്‍ണാടകയില്‍ പോക്‌സോ കേസുകളില്‍ വര്‍ധനവുള്ളതായി കണക്കുകൾ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ 26 ശതമാനത്തിന്റെ…
ബെംഗളൂരു: കര്‍ണാടക നായർ സർവീസ് സൊസൈറ്റി എംഎസ് നഗർ കരയോഗം സെപ്തംബര്‍ 2,3,4 തീയതികളിൽ ആർഎസ് പാളയയിലെ മന്നം മെമ്മോറിയൽ…
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…