ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലെക്സ് ബോർഡ് കാറിന് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്ക്. ബൈതരായണപുരയിൽ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വിജയനഗർ എംഎൽഎ എം. കൃഷ്ണപ്പയുടെയും മകൻ ഗോവിന്ദരാജനഗർ എംഎൽഎ പ്രിയ കൃഷ്ണയുടെയും ജന്മദിനം ആഘോഷിക്കുന്നതിനായി സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളാണ് തകർന്നുവീണത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരിൽ രണ്ടു പേരുടെ നില അതീവഗുരുതരമാണ്. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ട്രാഫിക് പോലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ, ബാനറുകൾ എന്നിവ സ്ഥാപിക്കുന്നത് നേരത്തെ കർണാടക ഹൈക്കോടതി വിലക്കിയിരുന്നു. 2023 ഓഗസ്റ്റ് 2-ന്, എല്ലാ അനധികൃത ബാനറുകളും ഹോർഡിംഗുകളും ഉടൻ നീക്കം ചെയ്യാനും കോടതി ബിബിഎംപിയോട് നിർദേശിച്ചിരുന്നു. എന്നാൽ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് നഗരത്തിൽ നിരവധി പ്രമുഖർ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
TAGS: BENGALURU | ACCIDENT
SUMMARY: Flex banner crashes onto car in Bengaluru
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…
കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…
കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വിവിധ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…