ബെംഗളൂരു: ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ബെംഗളൂരുവിൽ താമസിക്കാൻ അനധികൃതമായി തിരിച്ചറിയൽ കാർഡുകൾ എടുത്തുനൽകിയ യുവാവ് പിടിയിൽ. ആനേക്കലിനു സമീപം സൂര്യ സിറ്റിയിൽ അർണാബ് മണ്ഡൽ എന്നയാളാണ് പിടിയിലായത്. മണ്ഡൽ കഴിഞ്ഞ 10 വർഷത്തോളമായി വ്യാജ ആധാർ, പാൻ കാർഡ് ഉൾപ്പെടെയുള്ളവ നിർമിച്ചുനൽകിയിരുന്നതായി പോലീസ് പറഞ്ഞു.
അർണാബ് മണ്ഡൽ നഗരത്തിൽ സൈബർ കഫെ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം കഫെയിൽ പോലീസ് നടത്തിയ റെയ്ഡിൽ 18 വ്യാജ ആധാർ കാർഡുകളും, വാടക കരാറുകളും കണ്ടെത്തി. പശ്ചിമ ബംഗാളിൽ നിന്നും, ബംഗ്ലാദേശിൽ നിന്നും എത്തുന്നവർക്ക് വേണ്ടിയാണ് അർണബ് രേഖകൾ ഉണ്ടാക്കിയതെന്നും 8,000 മുതൽ 10,000 രൂപ വരെ ഇതിനായി ഈടാക്കിയിരുന്നെന്നും പോലീസ് പറഞ്ഞു.
ഇയാളോടൊപ്പം കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇയാളിൽ നിന്ന് ആധാർ കാർഡുകൾ വാങ്ങി നഗരത്തിൽ അനധികൃതമായി താമസിക്കുന്നവരെ എത്രയും വേഗം കണ്ടെത്തുമെന്ന് ബെംഗളൂരു റൂറൽ എസ്പി സി.കെ. ബാബ പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Man arrested for facilitating Aadhaar, PAN cards for illegal Bangladeshi immigrants
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…