Categories: TOP NEWSWORLD

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ വസതി തീയിട്ട് നശിപ്പിച്ച് പ്രതിഷേധക്കാര്‍

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസംഗത്തിനിടെ പ്രതിഷേധക്കാർ ബം​ഗ്ലാദേശ് രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ വസതി തീയിട്ട് നശിപ്പിച്ചു.  ഷെയ്ഖ് ഹസീനയുടെ തത്സമയ ഓണ്‍ലൈന്‍ പ്രസംഗത്തിനിടെയായിരുന്നു പ്രതിഷേധക്കാര്‍ അക്രമാസക്തരായത്. ഹസീന പ്രസം​ഗിക്കുമ്പോൾ ബുൾഡോസർ ഘോഷയാത്ര നടത്തണമെന്ന സോഷ്യൽ മീഡിയ ആഹ്വാനത്തെത്തുടർന്ന്, തലസ്ഥാനത്തെ ധൻമോണ്ടി പ്രദേശത്തെ വീടിന് മുന്നിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

മുജീബുര്‍ റഹ്മാന്റെ വസതി നേരത്തെ മ്യൂസിയമാക്കി മാറ്റിയിരുന്നു. അവര്‍ക്ക് ഒരു കെട്ടിടം തകര്‍ക്കാന്‍ കഴിയും പക്ഷേ ചരിത്രത്തെ തകര്‍ക്കാന്‍ കഴിയില്ല. ചരിത്രം പ്രതികാരം ചെയ്യുമെന്ന് അവര്‍ ഓര്‍ക്കണമെന്നും ഹസീന പറഞ്ഞു.

ബംഗ്ലാദേശ് ചരിത്രത്തിലെ ഒരു ഐക്കണിക് ചിഹ്നമായിരുന്നു ഈ വീട്. ഷെയ്ഖ് മുജീബ് പതിറ്റാണ്ടുകളായി സ്വയംഭരണ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് ഈ വീട്ടിലായിരുന്നു.

അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ ഛത്ര ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് ഹസീന പ്രസംഗിച്ചത്. നിലവിലെ ഭരണകൂടത്തിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാന്‍ രാജ്യത്തെ ജനങ്ങളോട് അവര്‍ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ ജീവന്‍ പണയപ്പെടുത്തി നമ്മള്‍ നേടിയെടുത്ത ദേശീയ പതാക, ഭരണഘടന, സ്വാതന്ത്ര്യം എന്നിവ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കാന്‍ അവര്‍ക്ക് ശക്തിയില്ലെന്ന് ഹസീന പറഞ്ഞു.

മുജീബിസ്റ്റ് ഭരണഘടന കുഴിച്ചുമൂടുമെന്നും ബംഗ്ലാദേശിന്റെ 1972 ലെ ഭരണഘടനയും നിര്‍ത്തലാക്കുമെന്നും ഷെയ്ഖ് മുജീബിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യാനന്തര സര്‍ക്കാര്‍ അംഗീകരിച്ച ദേശീയഗാനത്തില്‍ മാറ്റം വരുത്തണമെന്നും ചില വലതുകക്ഷികള്‍ നിര്‍ദ്ദേശിച്ചിരുന്നു. അവാമി ലീഗ് ഭരണകാലത്താണ് ഇത് ഒരു മ്യൂസിയമാക്കി മാറ്റിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് ഹസീനയുടെ 16 വര്‍ഷത്തെ അവാമി ലീഗ് ഭരണം അട്ടിമറിക്കപ്പെട്ടപ്പോള്‍ ധന്‍മോണ്ടി വസതിക്ക് തീയിട്ടിരുന്നു. തുടര്‍ന്ന് ഹസീന തന്റെ ഇളയ സഹോദരി ഷെയ്ഖ് റെഹാനയ്ക്കൊപ്പം ബംഗ്ലാദേശ് വ്യോമസേന വിമാനത്തില്‍ ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
<BR>
TAGS : BANGLADESH
SUMMARY : Protesters set fire to the residence of Bangladesh’s founding father Sheikh Mujibur Rahman

Savre Digital

Recent Posts

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

5 minutes ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

17 minutes ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

23 minutes ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

36 minutes ago

തെലങ്കാനയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ലോറിയും ബസ്സും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ഹൈദരാബാദ്-ബിജാപുര്‍ ഹൈവേയില്‍ രംഗറെഡ്ഡി ജില്ലയിലെ മിര്‍ജഗുഡയില്‍ ഇന്ന് രാവിലെ…

42 minutes ago

ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ്; ചൊ​വ്വാ​ഴ്ച മു​ത​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാം

തിരുവനന്തപുരം: ത​ദ്ദേ​ശ​സ്ഥാ​പ​ന തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ പേ​ര് ചേ​ർ​ക്കാ​മെ​ന്ന് സം​സ്‌​ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ…

51 minutes ago