ന്യൂഡൽഹി: കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയില്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി. കുംഭമേളയെ ചൊല്ലിയുള്ള ബഹളത്തിനൊടുവിലാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. നിർമല അവതരണത്തിനായി എഴുന്നേറ്റപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ശേഷമായിരുന്നു ഇറങ്ങിപ്പോക്ക്.
മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന ബജറ്റില്‍ മധ്യവർഗത്തിനാണ് ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. ഒപ്പം യുവാക്കള്‍, സ്ത്രീകള്‍, കർഷകർ, തുടങ്ങിയവർക്കും പരിഗണന നല്‍കിയതായി ധനമന്ത്രി അറിയിച്ചു.
വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കാര്‍ഷിക പദ്ധതിക്ക് വിവിധ പദ്ധതികള്‍. പി എം കിസാന്‍ ആനുകൂല്യം വര്‍ധിപ്പിക്കും. തുടര്‍ച്ചയായി എട്ടാം തവണയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. അങ്ങേയറ്റം സങ്കീർണമായ സാഹചര്യത്തിലാണ് നിർമല സീതാരാമൻ തന്റെ തുടർച്ചയായ എട്ടാം ബജറ്റ് അവതരിപ്പിക്കുന്നത്.
TAGS : UNION BUDJET 2025
SUMMARY : Budget Conference; The opposition walked out of the House
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 10,530 രൂപയായി. പവന് ഇന്നത്തെ വര്‍ധന 320…
തിരുവനന്തപുരം: തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് അപകടമാണെന്ന് മെഡിക്കല്‍ ബോര്‍ഡ്. കാട്ടാക്കട…
കാസറഗോഡ്: കാസറഗോഡ് ചെങ്കള നാലാംമൈലില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ…
ന്യൂഡല്‍ഹി: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ അകാല മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്ഐടി) സംഭവവുമായി ബന്ധപ്പെട്ട വിവാദമായ നൗക…
പാലക്കാട്: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ…
ദുബായ്: ഏഷ്യാകപ്പില്‍ ഇനി ഇന്ത്യ-പാക് പോരാട്ടം. വ്യാഴാഴ്ച സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പാകിസ്താന് കീഴടക്കിയതോടെയാണ് കലാശപ്പോരിന്റെ ചിത്രം തെളിഞ്ഞത്.…