കൊച്ചി: നടൻ നിവിൻ പോളിക്ക് ബലാത്സംഗ കേസില്‍ അന്വേഷണ സംഘത്തിന്റെ ക്ലീൻചിറ്റ്. എഫ്.ഐ.ആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍. പരാതിയില്‍ പറയുന്ന സമയത്ത് നിവിന്‍ വിദേശത്തല്ലായിരുന്നുവെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. നടനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് പോലീസ് കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം നവംബറില്‍ വിദേശത്തുവെച്ച് നിവിൻപോളി അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് കാണിച്ച് നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. എറണാകുളം ഊന്നുകല്‍ പോലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസെടുക്കുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന് യുവതി മൊഴി നല്‍കുകയും ചെയ്തു.
പിന്നാലെ, തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് കാട്ടി നടനും പരാതി നല്‍കി. തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവർ തന്നെയാണോയെന്ന് സംശയമുണ്ടെന്നും പരാതി ഒരു ചതിയാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ നിവിൻ പോളി ചൂണ്ടിക്കാട്ടിയിരുന്നു.
സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം നിവിനെ കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു. പാസ്പോർട്ട് അടക്കം ഹാജരാക്കി യുവതി പരാതിയില്‍ പറഞ്ഞ ദിവസം താൻ കൊച്ചിയിലുണ്ടായിരുന്നെന്ന് നിവിൻ വ്യക്തമാക്കിയിരുന്നു.
TAGS : RAPE CASE | NIVIN PAULY
SUMMARY : Rape case: Actor Nivin Pauly gets a clean chit by the investigating team
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം കാട്ടാക്കടയില്‍ നിന്നും നെയ്യാർ ഡാമിലേക്ക്…
ബെംഗളൂരു: ഗുണ്ടൽപേട്ട്- മൈസൂരു പാതയിലെ ബേഗൂരിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വയനാട് പിണങ്ങോട് വാഴയിൽ അസ്‌ലം-റഹ്മത്ത് ദമ്പതികളുടെ മകൻ…
മലപ്പുറം: കാളികാവില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി…
ബെംഗളൂരു: വടകര എടോടിയിൽ മുനിസിപ്പൽ പാർക്കിന് സമീപം ആരാമത്തിൽ വരുൺ വിനോദ് (34) ബെംഗളൂരുവില്‍ അന്തരിച്ചു. ടേർണർ ആൻഡ് ടൗൺസെന്റ്…
കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാഷിംഗ് മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്. കളിക്കുന്നതിനിടയില്‍ വാഷിംഗ് മിഷീന്റെ…
തിരുവനന്തപുരം: കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് എത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സംഘം എത്തുമെന്നാണ്…