തിരുവനന്തപുരം: മുൻ ജീവനകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ മോണ്സണ് മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്.
മോണ്‍സണിന്റെ മാനേജർ ആയി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണി ആക്കിയെന്നും അബോർഷൻ ചെയ്യിപ്പിച്ചെന്നുമായിരുന്നു കേസ്. പോലീസ് ഭീഷണിപ്പെടുത്തിയാണ് തന്റെ മൊഴി എടുത്തതെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു.
സാക്ഷി കൂറുമാറിയതും കേസില്‍ നിർണായകമായി. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോണ്‍സണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്. നേരത്തെ വീട്ടു ജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ സഹായം നല്കിയ കേസിലും മാവുങ്കലിനെ പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി വെറുതെ വിട്ടിരുന്നു.
കേസില്‍ മോണ്സണ് മാവുങ്കലിനെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മോണ്‍സണെ വെറുതെ വിടുവാനും ഒന്നാം പ്രതിയായ ജോഷിയെ ജോഷിക്ക് പതിമൂന്നര വർഷം കഠിനതടവും 35000 രൂപ പിഴയും കോടതി വിധിക്കുകയായിരുന്നു.
TAGS : MONSON MAVUNKAL
SUMMARY : Rape case: Monson acquits Mavunkal
ബെംഗളൂരു: ലോകപ്രശസ്ത പൈതൃക കേന്ദ്രമായ ഹംപി സന്ദര്‍ശിക്കാന്‍ എത്തിയ ഫ്രഞ്ച് പൗരൻ കുന്നിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു.…
തിരുവനന്തപുരം: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ്…
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി…
ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…
ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്നാട് സർക്കാർ .…
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…