മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. ക്ഷേത്രത്തിലെ 10 പൂജാരികളില്‍ ഒരാളായ പളനി സാമി (51) ആണു മരിച്ചത്. ഈറോഡിലെ ഗോപിച്ചെട്ടിപ്പാളയത്തിലെ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ മൃഗബലിക്കിടെയാണ് സംഭവം.
ബലി നടത്തിയ ആടിന്റെ രക്തം പൂജാരിമാർ വാഴപ്പഴത്തില്‍ ചേർത്തു കഴിക്കുന്നതു ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്. ചടങ്ങിനിടെ പളനി സാമിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടനെ ക്ഷേത്ര ഭാരവാഹികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
25 വർഷമായി പളനി സ്വാമി ഇവിടുത്തെ പൂജാരിയാണ്. മറ്റു സമയങ്ങളില്‍ വാൻ ഡ്രൈവർ ആയി ജോലി ചെയ്യുന്നുമുണ്ടായിരുന്നു. പാരമ്പര്യമായി ഇവരുടെ കുടുംബമാണു ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ ഭക്തർ 20 ആടുകളെയാണ് നേർച്ചയ്ക്കായി എത്തിച്ചു ബലി കൊടുത്തിരുന്നു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യല്‍ സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ…
തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോല്‍പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയില്‍ നിന്നു സസ്പെൻഡ് ചെയ്‌ത എസ് രാജേന്ദ്രൻ…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്.…
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…