ബെംഗളൂരു: ചിക്കൊടിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ട് വയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. ഭരമസാഗര താലൂക്കിലെ ചിക്കബെന്നൂർ വില്ലേജിന് സമീപമാണ് സംഭവം. ബെംഗളൂരു തനിസാന്ദ്ര സ്വദേശികളായ പ്രജ്വല് റെഡ്ഡി (30), ഹർഷിത (28), നൊഹൻ (2), വിജയ് റെഡ്ഡി എന്നിവരാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് എസ്.യു.വി. കാറിലിടിക്കുകയായിരുന്നു.
എസ്‌യുവിയിലുണ്ടായിരുന്നവർ ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ബസിലുണ്ടായിരുന്ന അഞ്ച് യാത്രക്കാർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ചിത്രദുർഗ എസ്പി ധർമേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും കേസെടുക്കുകയും ചെയ്തു.
TAGS: ACCIDENT| KARNATAKA
SUMMARY: Four dies after bus collides with suv car
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…
ന്യൂഡൽഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി…