ബെംഗളൂരു: സംസ്ഥാനത്ത് ബസ് നിരക്ക് വർധന അനിവാര്യമാണെന്ന് കർണാടക ആർടിസി. ഇത് സംബന്ധിച്ച് സർക്കാരിന് നിർദേശം സമർപ്പിച്ചതായി കെഎസ്ആർടിസി ചെയർപേഴ്‌സൺ എസ്.ആർ. ശ്രീനിവാസ് പറഞ്ഞു. 15 മുതൽ 20 ശതമാനം വരെ നിരക്ക് വർധിപ്പിക്കാൻ കെഎസ്ആർടിസി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസം മുമ്പ് നടത്തിയ ബോർഡ് മീറ്റിങ്ങിനെ തുടർന്നാണ് തീരുമാനം. നിരക്ക് വർധന സംബന്ധിച്ചുള്ള തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിവേചനാധികാരത്തിലാണ്. കെഎസ്ആർടിസി നിലനിൽക്കണമെങ്കിൽ നിരക്ക് വർധന അനിവാര്യമാണെന്നും ശ്രീനിവാസ് പറഞ്ഞു.
ഇന്ധനത്തിൻ്റെയും ഓട്ടോസ്പെയർ പാർട്സിന്റെയും വില ഗണ്യമായി വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 മുതൽ നിരക്ക് വർദ്ധന പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും കെഎസ്ആർടിസി ചെയർപേഴ്‌സൺ പറഞ്ഞു. 2020 മുതൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണവും ഇക്കാരണത്താൽ നടന്നിട്ടില്ല. അതിനാൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നത് അത്യാവശ്യമാണ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോർപ്പറേഷന് 295 കോടിയുടെ നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു. 40 പുതിയ വോൾവോ ബസുകൾ വാങ്ങാനുള്ള നിർദേശവും ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ 600 സാധാരണ ബസുകൾ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | PRICE HIKE | KSRTC
SUMMARY: Bus fare hike inevitable, says KSRTC chairman
ബെംഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംആർസിഎൽ. 2026 ജനുവരി അവസാനത്തോടെ ആകെ 8…
തിരുവനന്തപുരം: കലോത്സവത്തിൻറെ സമാപന സമ്മേളനത്തില്‍ മോഹൻലാല്‍ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കള്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം കൈമാറിയ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും…
കോഴിക്കോട്: ടി.പി കേസ് പ്രതി ടി.കെ രജീഷിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്. കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് ജയില്‍…
ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ്…
ബെംഗളൂരു: ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയാണ് ഇപ്പോൾ…