ബസ് നിരക്ക് വർധനയ്ക്ക് നിർദേശം സമർപ്പിച്ച് കെഎസ്ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് ബസ് നിരക്ക് വർധന അനിവാര്യമാണെന്ന് കർണാടക ആർടിസി. ഇത് സംബന്ധിച്ച് സർക്കാരിന് നിർദേശം സമർപ്പിച്ചതായി കെഎസ്ആർടിസി ചെയർപേഴ്‌സൺ എസ്.ആർ. ശ്രീനിവാസ് പറഞ്ഞു. 15 മുതൽ 20 ശതമാനം വരെ നിരക്ക് വർധിപ്പിക്കാൻ കെഎസ്ആർടിസി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസം മുമ്പ് നടത്തിയ ബോർഡ്‌ മീറ്റിങ്ങിനെ തുടർന്നാണ് തീരുമാനം. നിരക്ക് വർധന സംബന്ധിച്ചുള്ള തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിവേചനാധികാരത്തിലാണ്. കെഎസ്ആർടിസി നിലനിൽക്കണമെങ്കിൽ നിരക്ക് വർധന അനിവാര്യമാണെന്നും ശ്രീനിവാസ് പറഞ്ഞു.

ഇന്ധനത്തിൻ്റെയും ഓട്ടോസ്പെയർ പാർട്സിന്റെയും വില ഗണ്യമായി വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 മുതൽ നിരക്ക് വർദ്ധന പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും കെഎസ്ആർടിസി ചെയർപേഴ്‌സൺ പറഞ്ഞു. 2020 മുതൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണവും ഇക്കാരണത്താൽ നടന്നിട്ടില്ല. അതിനാൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നത് അത്യാവശ്യമാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോർപ്പറേഷന് 295 കോടിയുടെ നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു. 40 പുതിയ വോൾവോ ബസുകൾ വാങ്ങാനുള്ള നിർദേശവും ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ 600 സാധാരണ ബസുകൾ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | PRICE HIKE | KSRTC
SUMMARY: Bus fare hike inevitable, says KSRTC chairman

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വാതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15ന് ബെംഗളൂരുവിലെ വിവിധ റോഡുകളിൽ ഗതാഗത...

ഓണാവധി; കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിയുടെ 150 സ്പെഷ്യല്‍ സർവീസുകൾ 

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 22 മുതല്‍ ഉത്രാടത്തലേന്നു വരെ...

കോഴിക്കോട്ടെ ഹോട്ടലിൽ വിദേശ വനിത മരിച്ച നിലയിൽ

കോഴിക്കോട്: വിദേശ വനിതയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബസമേതം വിനോദയാത്രക്ക്...

എസ്കെകെഎസ് ആവലഹള്ളി സോണ്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോണ്‍  ഓണാഘോഷം മഹാദേവപുര എംഎൽഎ...

കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍ പുരം സോണിന്റെ ആഭിമുഖ്യത്തില്‍ മിടുക്കരായ...

ഡി.സജിത് ബാബു കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു....

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായി

കൊച്ചി: എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍...

സ്കൂളുകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമല്ല; ദേശീയഗാനം മാത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ലെന്ന് സര്‍ക്കുലര്‍. പൊതുവിദ്യാഭ്യാസ...

Related Articles

Popular Categories