Categories: KERALATOP NEWS

ബാങ്ക് ലോക്കർമുറിയിൽ വിഷവാതകം: മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ

തൃശ്ശൂര്‍: ബാങ്കിന്റെ ലോക്കര്‍മുറിയില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരികള്‍ അബോധാവസ്ഥയില്‍. മാപ്രാണം സെന്ററില്‍ തൃശ്ശൂര്‍ ബസ്സ്റ്റോപ്പിനു സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലാണ് അപകടം. ബാങ്കിലെ ക്ലാര്‍ക്കുമാരായ ചേര്‍പ്പ് സ്വദേശി ഇമാ ജേക്കബ് (24), ഇരിങ്ങാലക്കുട സ്വദേശി പി.എല്‍. ലോന്റി (38), പത്തനംതിട്ട സ്വദേശി സ്റ്റെഫി(23) എന്നിവരാണ് ജനറേറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായത്. ഇവരെ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.

സ്വര്‍ണം എടുത്തുവെക്കാനാണ് മൂവരും ലോക്കര്‍മുറിയിലേക്കുപോയത്‌. എന്നാല്‍ തിരികെക്കാണാതായതിനെത്തുടര്‍ന്ന് അസി. മാനേജര്‍ ടിന്റോ അന്വേഷിച്ചുചെന്നപ്പോഴാണ് മൂന്നുപേരും ബോധരഹിതയായി കിടക്കുന്നതു കണ്ടത്. മുറിയിലേക്ക് കയറിയ ടിന്റോയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ബാങ്കിലെ ജീവനക്കാര്‍ ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഇവരെ സമീപത്തെ ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ പിന്നീട് എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി.

ലോക്കര്‍മുറിയോടുചേര്‍ന്നാണ് ജനറേറ്റര്‍മുറിയും ഉള്ളത്. തുടര്‍ച്ചയായി ജനറേറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ പുറന്തള്ളപ്പെട്ട വാതകം ലോക്കര്‍മുറിയിലേക്ക് പ്രവേശിച്ചിരിക്കാമെന്നാണ് കരുതുന്നത്. ലോക്കര്‍മുറിക്ക് അടച്ചുവെച്ച വിധത്തില്‍ ചെറിയ വെന്റിലേറ്റര്‍ ഉണ്ട്. ഇതിന്റെ വിടവിലൂടെയാകാം വിഷവാതകം ലോക്കര്‍മുറിയില്‍ കടന്നത്. കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം പരിശോധിക്കാന്‍ സാമ്പിള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലേ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ.

 

The post ബാങ്ക് ലോക്കർമുറിയിൽ വിഷവാതകം: മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ appeared first on News Bengaluru.

Savre Digital

Recent Posts

ഹിന്ദു പിന്തുടര്‍ച്ചാവകാശം: സ്വത്തില്‍ പെണ്‍മക്കള്‍ക്കും ഇനി തുല‍്യ അവകാശം

കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം…

40 minutes ago

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും: ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമൻ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ബുധനാഴ്ച…

1 hour ago

തേനീച്ച ആക്രമണം; ഇൻഡിഗോ വിമാനം ഒരു മണിക്കൂര്‍ വൈകി

ന്യൂഡൽഹി: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്.…

2 hours ago

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പു കേസ്; സൗബിൻ ഷാഹിര്‍ അറസ്റ്റില്‍

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. കോടതി വ്യവസ്ഥ ഉള്ളതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍…

3 hours ago

പി.സി.ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2022ല്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്ന്…

3 hours ago

നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്ര‌തിയായ പോക്സോ കേസ്: കുറ്റപത്രം സമര്‍പ്പിച്ച്‌ അന്വേഷണസംഘം

കോഴിക്കോട്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്ര‌തിയായ പോക്സോ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം…

4 hours ago