ന്യൂഡൽഹി: ഗുണ്ടാത്തലവന് ലോറൻസ് ബിഷ്ണോയിയുടെ സഹോദരന് അൻമോൾ ബിഷ്ണോയി അറസ്റ്റില്‍. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് അന്മോള് അറസ്റ്റിലായത്. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിലും സല്മാന് ഖാന്റെ വീടിന് നേരെ വെടിവയ്പ്പുണ്ടായ സംഭവത്തിലും ഇയാള്‍ക്ക് പങ്കുള്ളതായാണ് വിവരം.
അന്മോള് കാനഡയിൽ താമസിക്കുന്നതായും സ്ഥിരമായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതായും വിവരമുണ്ട്. നിലവില്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട് അഹമ്മദാബാദിലെ ജയിലില്‍ കഴിയുന്ന അധോലോക തലവനാണ് അന്മോള് ബിഷ്ണോയിയുെട സഹോദരന് ലോറന്‍സ് ബിഷ്ണോയി. കാനഡയിലെ ഖലിസ്ഥാന്‍ ഭീകരവാദി സുഖ ദുനേകയെ (സുഖ്ദൂല്‍ സിങ്) കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ബിഷ്ണോയി ഏറ്റെടുത്തിരുന്നു.
TAGS: NATIONAL | ARREST
SUMMARY: Brother of Lawrence Bishnoi arrested in baba siddiqui murder case
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…
തൃശൂര്‍: പിറന്നാള്‍ ദിനത്തില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് കുഞ്ഞ് മരിച്ചു. എരവിമംഗലം നടുവിൽപറമ്പിൽ വീട്ടിൽ റിൻസണ്‍ന്റെ മകൾ എമിലിയ (ഒന്ന്)…
ടെഹ്റാൻ: ഇറാനിൽ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്നുള്ള വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഇറാനിലെ…
ബെംഗളൂരു: നഗരത്തിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ…
കോട്ടയം: സീരിയല്‍ നടന് സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. നാട്ടകം സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്.…
ബെംഗളുരു: നഗരത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം. ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോമർ…