Categories: KERALATOP NEWS

ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്താണ് അന്ത്യം. വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ അമരക്കാരിൽ ഒരാളായ അദ്ദേഹം സ്വാദശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾ നേടിയ രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നു.

1932 മാര്‍ച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയില്‍ ജനനം. പിതാവ് ഏ കെ ഭാസ്‌കര്‍ ഈഴവനേതാവും സാമൂഹിക പരിവര്‍ത്തനവാദിയും ആയിരുന്നു. മാതാവ്:മീനാക്ഷി ഭാസ്‌കര്‍. 1951 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി യും 1959 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ദ് ഫിലിപ്പീന്‍സില്‍ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ഭാര്യ:രമ ബി.ഭാസ്‌കര്‍. മകള്‍ ബിന്ദു ഭാസ്‌കര്‍ ബാലാജി. ‘ചരിത്രം നഷ്ടപ്പെട്ടവര്‍’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവകുറിപ്പുകള്‍’ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി ഭാസ്‌കര്‍ സേവനമനുഷ്ഠിച്ചു. ചെന്നൈയില്‍ ദ ഹിന്ദുവിന്റെ സഹപത്രാധിപര്‍ (1953-1958), ന്യൂഡല്‍ഹിയില്‍ ദ സ്റ്റേറ്റ്മാനില്‍ ഉപപത്രാധിപര്‍ (1959-1963), 1963 മുതല്‍ 1965 വരെ പാട്രിയറ്റിന്റെ സഹപത്രാധിപര്‍,1965 മുതല്‍ 1983 വരെ UNI യില്‍ പ്രവര്‍ത്തിച്ചു.1984 മുതല്‍ 91 വരെ ബാംഗ്ലൂരില്‍ ഡെക്കാന്‍ ഹെറാള്‍ഡില്‍ അസോസിയേറ്റ് പത്രാധിപര്‍, 1996 മുതല്‍ 1997 വരെ ഹൈദരാബാദില്‍ ആന്ധ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കണ്‍സല്‍റ്റന്റും എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

തകഴിയുടെ പ്രശസ്ത നോവല്‍ കയര്‍ അതേപേരില്‍ എം.എസ്. സത്യുവിന്റെ സംവിധാനത്തില്‍ ഹിന്ദി സീരിയലായി ഇറക്കി. 1989 ല്‍ ഇതു ദേശീയശൃംഗലയില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. ദൂരദര്‍ശന് വാര്‍ത്തകളും ഫീച്ചറുകളും നിര്‍മ്മിച്ചു നല്‍കുന്ന ബാംഗ്ലൂരിലെ ഫോക്കസ് ഇന്ത്യ ഫീച്ചേഴ്‌സിന്റെ ഉപദേശകനായി 1989 മുതല്‍ 1992 വരെ സേവനമനുഷ്ഠിച്ചു. 1994 മുതല്‍ 1999 വരെ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയല്‍ ഉപദേശകനായും മീഡിയ വാച്ച് അഥവാ (പത്രവിശേഷം ) എന്ന പരിപാടിയില്‍ സക്കറിയയുമായി സഹഅവതാരകനായും പ്രവര്‍ത്തിച്ചു.
<br>
TAGS : BRP BASKAR, OBITUARY
KEYWORDS : Veteran journalist BRP Bhaskar passes away

Savre Digital

Recent Posts

സുരേഷ് ഗോപിയെ കാണാനില്ല, കണ്ടെത്തണം; പോലീസിൽ പരാതി നൽകി കെ.എസ്.യു തൃശൂർ അധ്യക്ഷൻ

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…

16 minutes ago

മിഥുന്റെ കുടുംബത്തിന് വീട്: മന്ത്രി വി ശിവന്‍കുട്ടി തറക്കല്ലിട്ടു

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…

17 minutes ago

അതുല്യയുടെ ദുരൂഹ മരണം; കസ്റ്റഡിയിലായ സതീഷിന് ഇടക്കാല ജാമ്യം

തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…

1 hour ago

അഭ്യൂഹങ്ങൾക്ക് വിരാമം; ജോസ് കെ മാണി പാലായില്‍ തന്നെ ജനവിധി തേടും

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ്…

1 hour ago

മദ്യവില്‍പ്പന ഓണ്‍ലൈനിലേക്ക്; മൊബൈല്‍ ആപ്പ് തയ്യാറാക്കി ബെവ്‍കോ

തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ഇനി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച്‌ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ്…

2 hours ago

ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച്‌ കത്തിയമര്‍ന്നു

മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ്…

2 hours ago