Categories: KARNATAKATOP NEWS

ബിആർടി ടൈഗർ റിസേർവിന് സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

ബെംഗളൂരു: ബിആർടി ടൈഗർ റിസേർവിന് സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ചാമരാജ്നഗർ വഡ്ഡരഹള്ളിയിലാണ് പെൺപുലിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം ഒരു വയസ്സ് പ്രായമുള്ള പുലിയുടെ ജഡമാണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

പട്ടിണി മൂലമാകാം പുലി ചത്തതെന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീപതി പറഞ്ഞു. പ്രദേശത്ത് പുലിശല്യം രൂക്ഷമാണെന്ന് കഴിഞ്ഞ ഗ്രാമവാസികൾ പറഞ്ഞു. അടുത്തിടെ സമീപത്തെ ഗ്രാമത്തിലെ 50ഓളം ആടുകളെ പുലി കൊന്നിരുന്നു. ഇതേതുടർന്ന് പുലിയെ പിടികൂടാൻ വനം വകുപ്പ് പരിസരത്ത് കൂടുകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതിനിടെയാണ് പുലിയുടെ ജഡം കണ്ടെത്തിയത്. മരണകാരണം നിലവിൽ വ്യക്തമല്ല. പ്രദേശത്ത് പട്രോളിംഗ് പുരോഗമിക്കുകയാണെന്ന് ശ്രീപതി പറഞ്ഞു.

TAGS: KARNATAKA | LEOPARD
SUMMARY: Young leopard found dead in field near brt tiger reserve

Savre Digital

Recent Posts

വയനാട് തുരങ്കപാത നിര്‍മാണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…

50 minutes ago

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആശ്വാസം

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…

3 hours ago

സരോവരത്ത് കണ്ടെത്തിയ മൃതദേഹം വിജിലിന്‍റേത് തന്നെ; സ്ഥിരീകരിച്ചത് ഡിഎൻഎ പരിശോധനയില്‍

കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…

4 hours ago

യുവതിയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…

5 hours ago

എംഎംഎ നേതൃത്വ ക്യാമ്പ്

ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…

5 hours ago