Categories: HEALTHTOP NEWS

ബിഎംഎച്ചിൽ “റീലിവറി’നു തുടക്കം

കോ​ഴി​ക്കോ​ട്: ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​യു​ടെ ചെ​ല​വ് താ​ങ്ങാ​നാ​വാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​ർ​ക്കും മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ “റീ​ലി​വ​ർ’​ പദ്ധതിയുമായി പു​തി​യ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു​ള്ള ക​ര​ൾ മാ​റ്റ​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് പ​ല​പ്പോ​ഴും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു പേ​കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഏ​റ്റ​വും നൂ​ത​ന​മാ​യ റോ​ബോ​ട്ടി​ക്ക് സം​വി​ധാ​നം ബി​എം​എ​ച്ച് ഒ​രു​ക്കു​ന്ന​തെന്നതും ശ്രദ്ധേയം.

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ്വശാ​ന്തി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ ചെ​ല​വു​ക​ൾ കു​റ​ച്ചു ന​ൽ​കും. ജീ​വ​നു വേ​ണ്ടി നി​ശ​ബ്ദം പോ​രാ​ടു​ന്ന​വ​ർ​ക്കു​ള്ള പ്ര​തീ​ക്ഷ​യു​ടെ കൈ​നീ​ട്ട​മാ​ണ് ഇ​തെ​ന്ന് മോ​ഹ​ൻലാ​ൽ പ​റ​ഞ്ഞു. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വി​ഡിയൊ വ​ഴി​യാ​ണ് അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

രാ​ജ്യ​ത്തെ പ്ര​മു​ഖ ക​ര​ൾ​മാ​റ്റ വി​ദ​ഗ്ധ​നാ​യ ഡോ. ​ജോ​യ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് യൂ​ണി​റ്റി​നെ ന​യി​ക്കു​ക. 1500 ലേ​റെ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ടു​ള്ള അ​ദ്ദേ​ഹം സ​ർ​ക്കാ​ർ, പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ദ​ശാ​ബ്ദ​ങ്ങ​ളാ​യി സേ​വ​നം ന​ട​ത്തി വ​രു​ന്നു. ഡോ. ​വി​വേ​ക് വി​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​യ​വ​മാ​റ്റ വി​ദ​ഗ്ധ​ർ യൂ​ണി​റ്റി​ന്‍റെ ഭാ​ഗ​മാ​ണ്. അ​വ​യ​വ ദാ​ന​ത്തി​ൽ ദാ​താ​വി​ന്‍റെ സു​ര​ക്ഷ 100 ശ​ത​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഡോ. ​വി​വേ​കി​ന്‍റെ വൈ​ദ​ഗ്ധ്യം ആഗോളതലത്തിൽ പ്രശംസ നേടിയതാണ്.

ആ​ശു​പ​ത്രി ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ ഡോ. ​കെ​ജി അ​ല​ക്സാ​ണ്ട​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ കാ​ല​ത്തി​ന്‍റെ ച​ല​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ആ​ധു​നി​ക സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ചു വ​ള​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​നി​യും മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പീ​ഡി​യാ​ട്രി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കെ​ല്ലാം ല​ഭ്യ​മ​ല്ലെ​ന്നും ക​ര​ൾ മാ​റ്റി​വ​ച്ച​ശേ​ഷ​മു​ള്ള പ​രി​ച​ര​ണ​വും നി​ർ​ണാ​യ​ക​മാ​ണെ​ന്നും ഡോ. ​ജോ​യ് വ​ർ​ഗീ​സ് പ​റ​ഞ്ഞു. മു​മ്പ് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ന​ട​ത്തി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്ന​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.
ആ​ശു​പ​ത്രി സി​ഇ​ഒ ഡോ. ​അ​ന​ന്ത്‌ മോ​ഹ​ൻ പൈ, ​ഡോ. വി​വേ​ക് വി​ജ്, ഡോ. ​ഐ.​കെ. ബി​ജു, ഡോ. ​ഷൈ​ലേ​ഷ് ഐ​ക്കോ​ട്ട്, വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി അ​നു​ര​ഞ്ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Savre Digital

Recent Posts

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. വ​ക്കം ആ​ങ്ങാ​വി​ള​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​യി​ക്ക​ര ക​ട​വി​ൽ അ​ബി, വ​ക്കം ചാ​മ്പാ​വി​ള…

2 hours ago

കർണാടകയുടെ കാര്യങ്ങളിൽ കെ.സി. വേണുഗോപാൽ ഇടപെടെണ്ട, ഇത് രാഹുലിന്റെ കോളനിയല്ല; രൂക്ഷവിമർശനവുമായി ബിജെപി

ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ…

3 hours ago

പ​ക്ഷി​പ്പ​നി; 30 മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി…

4 hours ago

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…

6 hours ago

വി​പ്പ് ലം​ഘി​ച്ചു; മൂ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ ബി​ജെ​പി പു​റ​ത്താ​ക്കി

കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…

6 hours ago

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം

ഇ​ടു​ക്കി: ക​ട്ട​പ്പ​ന മേ​ട്ടു​കു​ഴി​യി​ൽ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദ്ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ര​ൽ​വി​ള​യി​ൽ മേ​രി(63)​യാ​ണ് മ​രി​ച്ച​ത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…

6 hours ago