ബെംഗളൂരു: ബിഎംടിസി ബസ് ജീവനക്കാർക്കെതിരായ തുടർച്ചയായി ആക്രമണങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി. ഒരാഴ്ചക്കിടെ മൂന്ന് തവണയാണ് ബിഎംടിസി ജീവനക്കാർക്ക് നേരെ യാത്രക്കാർ ആക്രമണം നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ഗതാഗത മന്ത്രി ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദയോട് ആവശ്യപ്പെട്ടു.
ടിക്കറ്റ് തർക്കത്തിന്റെ പേരിൽ ഒക്ടോബർ 18ന് ബിഎംടിസി കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചിരുന്നു. ഇതിനു പിന്നാലെ ഒക്ടോബർ 24ന് പാസ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബിഎംടിസി കണ്ടക്ടറെ യാത്രക്കാരൻ കല്ലുകൊണ്ട് ആക്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ കണ്ടക്ടർ നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒക്ടോബർ 26ന് കാനറ ബാങ്ക് ബസ് സ്റ്റോപ്പിന് സമീപം ബിഎംടിസി ഡ്രൈവറേയും, കണ്ടക്ടറെയും ബൈക്കിലെത്തിയ രണ്ട് പേർ ആക്രമിച്ചിരുന്നു. വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പരുക്കേറ്റ ജീവനക്കാർ നിലവിൽ ബൗറിങ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബിഎംടിസി മാനേജിംഗ് ഡയറക്ടർ ആർ. രാമചന്ദ്രൻ സിറ്റി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
TAGS: BENGALURU | BMTC
SUMMARY: Following attacks on BMTC staff, Karnataka Transport Minister Ramalinga Reddy urges Bengaluru police to take action
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…