ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് മാൾ ജീവനക്കാരൻ മരിച്ചു. മൈസൂരു സ്വദേശി കെആർ പുരം നിസർഗ ലേഔട്ടിൽ താമസക്കാരനായ ജെ. എൻ.സുപ്രീത് (33) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ മാൾ ജീവനക്കാരനാണ് സുപ്രീത്.
ഇരുചക്രവാഹനത്തിന് സമീപം നിൽക്കുകയായിരുന്ന സുപ്രീതിനെ ബിഎംടിസി ബസ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഓൾഡ് മദ്രാസ് റോഡിലെ ഐടിഐ ജംഗ്ഷന് സമീപമായിരുന്നു അപകടം. കെആർ പുരം ഭാഗത്തേക്കു പോവുകയായിരുന്ന ബിഎംടിസി ബസാണ് സുപ്രീതിനെ ഇടിച്ചത്.
നാട്ടുകാർ ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുപ്രീതിന്റെ ഭാര്യ ഈശ്വരിയുടെ പരാതിയിൽ കെആർ പുരം പോലീസ് ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റർ എടുത്തു. അപകടത്തിനിടെയാക്കിയ ബിഎംടിസി ബസ് പോലീസ് പിടിച്ചെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: BMTC bus crushes man to death
ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. കബ്ബന്‍ റോഡിലെ ഫീൽഡ്മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിലാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍…
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…