ന്യൂഡൽഹി: കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാനെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ബിഎസ്എഫ് മേധാവി ആഭ്യന്തര സെക്രട്ടറിയെ സാഹചര്യങ്ങൾ അറിയിച്ചു. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിൾ പികെ സിംഗ് എന്ന സൈനികനാണ് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ പിടിയിലായത്. തന്റെ ഭർത്താവിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സർക്കാരിനോട് ജവാന്റെ ഭാര്യ രജനി അഭ്യർത്ഥിച്ചു.
കഴിഞ്ഞ 17 വർഷമായി അദ്ദേഹം സർവീസിലുണ്ട്.
അദ്ദേഹത്തെ സുരക്ഷിതമായി എത്രയും നേരത്തെ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ദമ്പതികൾക്ക് ഏഴ് വയസ്സുള്ള ഒരു കുട്ടിയുണ്ട്. സംഭവത്തിൽ ഫ്ലാഗ് മീറ്റിംഗ് നടത്താൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാക് റേഞ്ചേഴ്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് ബിഎസ്എഫ് ജവാൻമാരും ഉദ്യോഗസ്ഥരും അതിർത്തിയിൽ കാത്തുനിന്നെങ്കിലും പ്രതികരിച്ചില്ല. അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നെത്തിയ ജവാനെയാണ് പിടികൂടിയതെന്നാണ് വിവരം. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ ജവാനാണ് അതിർത്തി അബദ്ധത്തിൽ കടന്നത്.
TAGS: NATIONAL | PAKISTAN
SUMMARY: India warns pak for releasing bsf jawan in custody
മലപ്പുറം: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവി രുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി.…
ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…
തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…
ബെംഗളൂരു: എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ,…