ന്യൂഡൽഹി: ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന്റെ ഭാര്യ ഫാലോൺ ഗുലിവാലയെ കഞ്ചാവുമായി പിടികൂടി. ഖാന്റെ വീട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കണ്ടെടുത്തതായും കസ്റ്റംസ് അറിയിച്ചു. ഇരുവരും മയക്കുമരുന്ന് കടത്തിയെന്നും ആരോപണമുണ്ട്. ഭാര്യ അറസ്റ്റിലായതിന് പിന്നാലെ അജാസ് ഖാൻ ഒളിവിലാണെന്നാണ് സൂചന. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന അജാസിന് ആകെ 131 വോട്ടുകൾ മാത്രമായിരുന്നു കിട്ടിയിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ അജാസ് ഖാന്റെ ഭാര്യയെ കഞ്ചാവുമായി പിടികൂടിയിരിക്കുന്നത്. കസ്റ്റംസ് വകുപ്പ് കഴിഞ്ഞ ദിവസം ജോഗേശ്വരിയിലുള്ള അജാസ് ഖാന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് നിരവധി മരുന്നുകളും 130 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ഇതിന് പിന്നാലെയാണ് നടന്റെ ഭാര്യ ഫാലോണിനെ അറസ്റ്റ് ചെയ്തത്. അജാസ് ഖാന്റെ സഹായി സൂരജ് ഗൗറിനെ ഒക്ടോബർ 8 ന് ലഹരിമരുന്ന് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. കൊറിയർ വഴി 100 ഗ്രാം മെഫെഡ്രോൺ ചെയ്തതിന് പിന്നാലെയാണ് സൂരജ് ഗൗറിനെ അറസ്റ്റ് ചെയ്തത്.
TAGS: NATIONAL | ARREST
SUMMARY: Bigg Boss 7 fame Ajaz Khan’s wife arrested after drugs seized from their home following raid
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…
ന്യൂഡല്‍ഹി: ഗഗന്യാന് പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…
ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…
പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…
പാലക്കാട്: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…