ബെംഗളൂരു: ബിബിഎംപിയെ അഞ്ചായി വിഭജിക്കാനുള്ള ശുപാർശയുടെ കരട് ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കും. ഇതിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ കർണാടക മുൻ ചീഫ് സെക്രട്ടറി ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ബിബിഎംപിയെ അഞ്ച് സോണുകളായി വിഭജിക്കാൻ ശുപാർശ ചെയ്തിരുന്നു.
ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള ബിബിഎംപി പുനസംഘടനാ കമ്മിറ്റി, നഗരത്തിൻ്റെ ഭരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് സമർപ്പിച്ചത്. റിപ്പോർട്ടിൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി രൂപീകരിക്കാൻ സമിതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ബിബിഎംപിയുടെ സ്ഥാനത്ത് മൂന്ന് പുതിയ കോർപ്പറേഷനുകൾ രൂപീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ, നിലവിലുള്ള 198 വാർഡുകളിൽ നിന്ന് 400 പുതിയ വാർഡുകളായി വർധിപ്പിക്കാനും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ പുനർനിർമ്മാണം ബെംഗളൂരുവിനുള്ളിൽ പ്രാദേശിക ഭരണവും സേവനവും വർദ്ധിപ്പിക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു.
കരട് ബില്‍ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. അതിവേഗം വളരുന്ന ബെംഗളൂരു നഗരം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനും, ഭരണവും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പരിഷ്കാരങ്ങൾ.
TAGS: BENGALURU | BBMP
SUMMARY: Karnataka Cabinet clears bill to restructure BBMP
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…
കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…