ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി ‘അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ‘സമർപ്പണ 2025’ ഓഗസ്റ്റ് 17ന് ദാവൺഗരെ ഗുണ്ഡി മഹാദേവ കല്യാണമണ്ഡപത്തിൽ നടക്കും. രാവിലെ എഴുമണി മുതല്‍ വനിതകൾക്കായുള്ള സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് ഉണ്ടാകും. രാവിലെ 10 മണി മുതൽ ഫാഷൻ ഷോ, ഗാനാലാപന മത്സരം, ഡാൻസ് മത്സരം, വിവിധ കാലപരിപാടികള്‍ എന്നിവ അരങ്ങേറും.
വൈകിട്ട് നാലിന് നടക്കുന്ന പൊതുപരിപാടിയിൽ ലോകസഭാ എം.പി. പ്രഭാ മല്ലികാർജുന മുഖ്യാതിഥിയാകും. പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ള രണ്ടു കുട്ടികളുടെ പഠനവും സംരക്ഷണവും കേരളസമാജം ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും. ഓട്ടിസം ബാധിച്ച 25 ഓളം കുട്ടികൾക്കുള്ള അവശ്യസാധനങ്ങൾ, അശരണരായ 20 അമ്മമാർക്ക് 6 മാസത്തേക്കുളള വസ്ത്രം, മരുന്നുകൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ ചടങ്ങില്‍ വിതരണം ചെയ്യും. നഴ്സിംഗ് മേഖലയിൽ 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന 11 നഴ്സ്മാരെ വേദിയിൽ ആദരിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8310034867, 98452 47085
SUMMARY: Kerala Samajam Davangere ‘Samarpana 2025’ celebrations on Sunday
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…