ബിബിഎംപി വിഭജന ബിൽ; സ്പീക്കർക്ക് റിപ്പോർട്ട്‌ സമർപ്പിച്ച് നിയമസഭ സംയുക്ത സമിതി

ബെംഗളൂരു: ബിബിഎംപിയെ വിഭജിക്കാനുള്ള ബില്ലിന്മേലുള്ള റിപ്പോർട്ട് നിയമസഭാ സംയുക്ത സമിതി സ്പീക്കർക്ക് സമർപ്പിച്ചു. ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കാനാണ് 13 അംഗ സംയുക്ത നിയമസഭാ സമിതിയുടെ ശുപാർശ. മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് 30 മാസവും ചീഫ് കമ്മീഷണർമാർ, സിറ്റി കമ്മീഷണർമാർ എന്നിവർക്ക് മൂന്നു വർഷവും കാലാവധിയാണ് ശുപാർശ ചെയ്യുന്നത്. നിലവിൽ ബിബിഎംപി മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കാലാവധി 12 മാസമാണ്.

ഭരണവും കാര്യക്ഷമതയും മെച്ചപ്പെടുത്തുക, അഴിമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ നീക്കം. സംയുക്ത നിയമസഭാ സമിതി റിപ്പോർട്ട് സമർപ്പിച്ചതോടെ ബില്ലിന്മേലുള്ള ചർച്ച നിയമസഭയിൽ നടക്കും. ബിബിഎംപിയെ വിഭജിക്കാനായി ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ ആണ് സംസ്ഥാന സർക്കാർ കൊണ്ടുവരുന്നത്. സംയുക്ത സമിതിയുടെ റിപ്പോർട്ട് പ്രകാരം, ബിബിഎംപിയെ 10 ലക്ഷം ജനസംഖ്യയുള്ള ഏഴ് ചെറു കോർപറേഷനുകളായാകും വിഭജിക്കുക. ഒരു കോർപറേഷനിൽ ഒരു ചതുരശ്രകിലോമീറ്ററിൽ കുറഞ്ഞത് 5000 പേർ ഉണ്ടാകും.

കോർപറേഷനുകളുടെ മേൽനോട്ടത്തിനും ഏകോപനത്തിനുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി സ്ഥാപിക്കാനും സമിതി ശുപാർശ ചെയ്യുന്നു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ ബെംഗളൂരു വികസന വകുപ്പ് മന്ത്രിയുമാകും. കൂടാതെ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലുളള എംഎൽഎമാർ, എംപിമാർ, ഏഴ് മേയർമാരും ബിഎംആർസിഎൽ, ബിഡബ്ലുഎസ്എസ്ബി, ബിഡിഎ തുടങ്ങിയ ഏജൻസികളുടെ തലവന്മാർ എന്നിവർ അംഗങ്ങളാകും.

TAGS: BENGALURU | BBMP
SUMMARY: Panel recommends splitting BBMP into seven corporations, forming Greater Bengaluru Authority

Savre Digital

Recent Posts

കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് രോഗിക്കും യാത്രികക്കും ദാരുണാന്ത്യം

കുന്നംകുളം: തൃശ്ശൂര്‍ കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപം ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണൂര്‍ സ്വദേശി…

13 minutes ago

ഒരു ‘സർവ്വാധികാരി’ക്ക് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാനാവുന്നില്ല; ട്രംപിനെ തള്ളി രാജ്‌നാഥ്‌ സിങ്

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ തീരുവ ഭീഷണികളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ട്രംപിനെ 'സബ്ക ബോസ്'…

2 hours ago

‘ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മളമായ വ്യക്തിത്വം’; പിണറായി വിജയനോടൊപ്പമുളള സെല്‍ഫി പങ്കുവച്ച്‌ അഹാന

കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി അഹാന കൃഷ്ണ. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം.…

2 hours ago

ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും 15-ന്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര…

3 hours ago

വോട്ടർ പട്ടിക ക്രമക്കേട്; അന്വേഷണം ആരംഭിച്ച് കർണാടക സർക്കാർ

ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…

3 hours ago

കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം 31 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…

3 hours ago