ബെംഗളൂരു: ബിൽ തുക പാസായി ലഭിക്കാത്തതിൽ മനം നൊന്ത് കരാറുകാരൻ ആത്മഹത്യ ചെയ്തു. ദാവൻഗെരെയിലാണ് സംഭവം. ചന്നഗിരി സന്തെബെന്നൂർ സ്വദേശി പി.എസ്. ഗൗഡാർ (48) ആണ് മരിച്ചത്. കരാറെടുത്ത് ചെയ്ത ജോലികളുടെ ബിൽ പാസാകാത്തതും കുടുംബസ്വത്ത് തർക്കവുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കി.
കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് ലിമിറ്റഡ് (കെആർഐഡിഎൽ) ഉദ്യോഗസ്ഥരാണ് തന്റെ അവസ്ഥക്ക് കാരണമെന്നും ആത്മഹത്യ കുറിപ്പിൽ കരാറുകാരൻ പറഞ്ഞു. കെആർഐഡിഎൽ ഉദ്യോഗസ്ഥർ, മൂത്ത സഹോദരൻ ജി.എസ്. നാഗരാജ്, ഇളയ സഹോദരൻ ഗൗഡർ ശ്രീനിവാസ് എന്നിവർക്കെതിരെയാണ് ആരോപണമുള്ളത്.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സന്തെബെന്നൂരിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ ഓഫീസ് പരിസരത്ത് ചെയ്ത ജോലികളുടെ ബിൽ ഉദ്യോഗസ്ഥർ ഇതുവരെ പാസാക്കിയില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം മൂത്ത സഹോദരൻ സാമ്പത്തികമായും മാനസികമായും തന്നെ സമ്മർദത്തിലാക്കിയെന്നും ഇളയ സഹോദരനും ഭാര്യയും തനിക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നും കുറിപ്പിൽ വിശദീകരിച്ചു.
സംഭവത്തിൽ ഗൗഡാറുടെ ഭാര്യ വസന്തകുമാരിയുടെ പരാതിയിൽ കെആർഐഡിഎൽ ഉദ്യോഗസ്ഥർക്കെതിരെയും സഹോദരങ്ങളുൾപ്പെടെ മറ്റ് അഞ്ചു പേർക്കെതിരെയും പോലീസ് കേസെടുത്തു.
ന്യൂഡൽഹി: ശബരിമല സ്വർണ്ണപ്പാളി വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ നാളെ രാവിലെ 10.30ന്…
കാഠ്മണ്ഡു: മധ്യ നേപ്പാളിലെ ഗന്ധകി പ്രവിശ്യയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. അതേസമയം പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ…
ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക്…
തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസിൽ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് എൻ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…