ബെംഗളൂരു: ബിൽ തുക പാസായി ലഭിക്കാത്തതിൽ മനം നൊന്ത് കരാറുകാരൻ ആത്മഹത്യ ചെയ്തു. ദാവൻഗെരെയിലാണ് സംഭവം. ചന്നഗിരി സന്തെബെന്നൂർ സ്വദേശി പി.എസ്. ഗൗഡാർ (48) ആണ് മരിച്ചത്. കരാറെടുത്ത് ചെയ്ത ജോലികളുടെ ബിൽ പാസാകാത്തതും കുടുംബസ്വത്ത് തർക്കവുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കി.
കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് ലിമിറ്റഡ് (കെആർഐഡിഎൽ) ഉദ്യോഗസ്ഥരാണ് തന്റെ അവസ്ഥക്ക് കാരണമെന്നും ആത്മഹത്യ കുറിപ്പിൽ കരാറുകാരൻ പറഞ്ഞു. കെആർഐഡിഎൽ ഉദ്യോഗസ്ഥർ, മൂത്ത സഹോദരൻ ജി.എസ്. നാഗരാജ്, ഇളയ സഹോദരൻ ഗൗഡർ ശ്രീനിവാസ് എന്നിവർക്കെതിരെയാണ് ആരോപണമുള്ളത്.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സന്തെബെന്നൂരിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ ഓഫീസ് പരിസരത്ത് ചെയ്ത ജോലികളുടെ ബിൽ ഉദ്യോഗസ്ഥർ ഇതുവരെ പാസാക്കിയില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം മൂത്ത സഹോദരൻ സാമ്പത്തികമായും മാനസികമായും തന്നെ സമ്മർദത്തിലാക്കിയെന്നും ഇളയ സഹോദരനും ഭാര്യയും തനിക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നും കുറിപ്പിൽ വിശദീകരിച്ചു.
സംഭവത്തിൽ ഗൗഡാറുടെ ഭാര്യ വസന്തകുമാരിയുടെ പരാതിയിൽ കെആർഐഡിഎൽ ഉദ്യോഗസ്ഥർക്കെതിരെയും സഹോദരങ്ങളുൾപ്പെടെ മറ്റ് അഞ്ചു പേർക്കെതിരെയും പോലീസ് കേസെടുത്തു.
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…