ബെംഗളൂരു: ബെംഗളൂരുവിൽ ബി.എസ്.സി വിദ്യാർഥിനിയെ പിജി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. യെലഹങ്കയിലെ സ്വകാര്യ പിജിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. രേവ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബി.എസ്.സി. വിദ്യാർഥിനിയും കശ്മീരിലെ ബുഡ്ഗാം സ്വദേശിയുമായ തൻവീറിനെയാണ് (21) റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
സഹപാഠികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പിജി ഉടമയേയും, പോലീസിനെയും വിവരമറിയിച്ചു. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് കുറിപ്പിൽ എഴുതിയതായും പോലീസ് പറഞ്ഞു. തൻവീറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീട്ടുകാരെ വിവരമറിച്ചിട്ടുണ്ടെന്നും, സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
TAGS: BENGALURU | DEATH
SUMMARY: BSC student found dead inside pg room
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…
ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ എൻഎഐ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ അനന്തനാഗ്, പുല്‍വാമ, കുല്‍ഗാം…
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും നാല് സീറ്റുകളിലും…
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഉഷയെ…
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…