LATEST NEWS

കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വി എം വിനു കോൺഗ്രസ് സ്ഥാനാർത്ഥി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കല്ലായി. കോര്‍പറേഷനിലെ രണ്ടാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലാണ് വി എം വിനു ഉള്‍പ്പെട്ടിരിക്കുന്നത്. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ പറവകള്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വിഎം വിനു. നാടക രംഗത്ത് നിന്നും സിനിമയില്‍ എത്തിയ അദ്ദേഹം പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിനയന്റെ മകനാണ്.

 

15 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് പാറോപ്പടിയില്‍ നിന്നാണ് ജനവിധി തേടുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വൈശാല്‍ കല്ലാട്ട് എരഞ്ഞിക്കല്‍ നിന്നും മത്സരിക്കും. രണ്ട് ഘട്ടങ്ങളിലായി കോണ്‍ഗ്രസ് 37 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

മികച്ച സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇത്തവണ മാറ്റമുണ്ടാകുമെന്നും എം കെ രാഘവന്‍ എംപി പറഞ്ഞു. വാര്‍ഡ് വിഭജിച്ചാലും വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം കാണിച്ചാലും ഇത്തവണ തങ്ങൾ വിജയിക്കുമെന്നും രാഘവന്‍ അറിയിച്ചു.

NEWS DESK

Recent Posts

സിബിഎസ്‌ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷകള്‍ മെയ് 15 മുതല്‍

ഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് രണ്ടാംഘട്ട പരീക്ഷകള്‍ 2026 മെയ് 15 വെള്ളിയാഴ്ച ആരംഭിച്ച്‌ മെയ് 21 വ്യാഴാഴ്ച അവസാനിക്കും. രണ്ടാം…

22 minutes ago

‘തെറ്റിദ്ധാരണ പരത്തുന്നു’; പ്രസവത്തെ കുറിച്ചുള്ള അഖില്‍ മാരാരുടെ പ്രസ്‌താവനയില്‍ പരാതി നല്‍കി ഡോക്‌ടര്‍

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച്‌ സംവിധായകനും തൃക്കാക്കര എൻഡിഎ സ്ഥാനാർഥിയുമായ അഖില്‍ മാരാർ നടത്തിയ പരാമർശം വിവാദത്തില്‍. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട്…

1 hour ago

കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ കിണര്‍ പണിക്കിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എം വിയാണ് മരിച്ചത്. 37…

2 hours ago

പോളിങ് സമയം നീട്ടണം; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ബസുകൾ…

3 hours ago

തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റെ അമ്മ ഗൗരിയമ്മ (74) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കഴിഞ്ഞ…

4 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 110 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,075…

4 hours ago