Categories: NATIONALTOP NEWS

ബീഹാറിലെ വിഷ മദ്യദുരന്തം; മരണസംഖ്യ 25 ആയി

ബീഹാർ: ബീഹാറിലെ വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 25 ആയി ഉയർന്നു. സിവാൻ, സരൺ എന്നീ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യം 6 പേരായിരുന്നു മരിച്ചത്. പിന്നീട് ചികിത്സയിലുള്ള 19 കൂടി മരണപ്പെടുകയായിരുന്നു. പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

സിവാനിൽ വ്യാജമദ്യം കഴിച്ച് 20 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സിവാൻ എസ്പി അമിതേഷ് കുമാർ പറഞ്ഞു. ബീഹാറിലെ സരൺ ജില്ലയിൽ സമാനമായ സംഭവത്തിൽ അഞ്ച് പേർ കൂടി മരിച്ചു. മരണസംഖ്യയും ബാധിതരുടെ എണ്ണവും വർധിക്കുമെന്നാണ് ലഭ്യമായ വിവരം. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സംസ്ഥാനഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. എക്സൈസ് വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

 

TAGS: BIHAR | HOOCH TRAGEDY
SUMMARY: Over 25 dead in Bihar Hooch tragedy

Savre Digital

Recent Posts

മൂന്നാറില്‍ താപനില പൂജ്യത്തില്‍

ഇടുക്കി:  മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. നല്ലതണ്ണി,…

4 minutes ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ…

2 hours ago

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

വാഷിം​ഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിനായി യുഎസ്…

2 hours ago

ലൈംഗികാതിക്രമ പരാതി:പി.ടി കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കു‍ഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച. തിരുവനന്തപുരം എഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ്…

2 hours ago

187 കോടി രൂപയുടെ അഴിമതി; മുൻമന്ത്രി നാഗേന്ദ്രയുടെ എട്ടുകോടിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി

ബെംഗളൂരു:കർണാടക മഹർഷി വാല്മീകി ഷെഡ്യൂൾഡ് ഡിവലപ്‌മെന്റ് കോർപ്പറേഷനിലെ 187 കോടി രൂപ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ…

2 hours ago

കൊ​ച്ചി​യി​ൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

കൊച്ചി: റിട്ടയേർഡ് അദ്ധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരിയായ…

3 hours ago