ബെംഗളൂരു: ബുർഖ ധരിച്ച് വനിതാ ഹോസ്റ്റലിൽ കയറിയ യുവാവ് പോലീസ് പിടിയിൽ. വ്യാഴാഴ്ച രാത്രി ബെംഗളൂരു യൂണിവേഴ്‌സിറ്റിയിലെ ജ്ഞാനഭാരതി കാമ്പസിലാണ് സംഭവം. ക്യാമ്പസിനകത്തെ രമാഭായ് വനിതാ ഹോസ്റ്റലിലാണ് ഇയാൾ കയറിയത്.
പെൺകുട്ടികളിലൊരാൾ യുവാവിനെ കണ്ട് നിലവിളിച്ചതോടെയാണ് വിവരം പുറത്തായത്. ഉടൻ ഹോസ്റ്റൽ അധികൃതർ യുവാവിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. ക്യാമ്പസിൽ തന്നെ പഠിക്കുന്നയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇയാൾ ഹോസ്റ്റലിൽ കയറിയത് എന്തിനാണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
TAGS: ARREST | BENGALURU
SUMMARY: Man arrested for entering womens hostel in burkha
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…